---
title: "ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം"
english_title: "applynow "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/299378/applynow"
published_at: "2025-06-29T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6861546903c47_download_(2).png"
keywords: []
---

# ഇലക്ട്രോണിക് വീല്‍ചെയറിന് അപേക്ഷിക്കാം

> **Lead Summary:** കണ്ണൂർ :രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ എന്നിവ വിതരണം ചെയ്യുന്നു. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 6,9,14,16 വാര്‍ഡുകള്‍, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ 5,6,7 വാര്‍ഡുകള്‍, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ 9,3,11 വാര്‍ഡുകള്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ 7,14 വാര്‍ഡുകള്‍, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, ചെറുപുഴ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്, മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 4,6 വാര്‍ഡുകള്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ 3,5,6,13 വാര്‍ഡുകള്‍, രാമന്തളി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 6,9 വാര്‍ഡുകള്‍, മാടായി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ്, ഏഴോം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 10,12,32,34,38 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ നാല്‍പത് ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8281999015.

## Article Content

കണ്ണൂർ :രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപിയുടെ പ്രാദേശിക വികസന നിധിയില്‍ നിന്നും ഭിന്നശേഷിക്കാര്‍ക്ക് ഇലക്ട്രോണിക് വീല്‍ചെയര്‍, സൈഡ് വീലോടുകൂടിയ സ്‌കൂട്ടര്‍ എന്നിവ വിതരണം ചെയ്യുന്നു. എരമം കുറ്റൂര്‍ ഗ്രാമപഞ്ചായത്തിലെ 6,9,14,16 വാര്‍ഡുകള്‍, കടന്നപ്പള്ളി-പാണപ്പുഴ ഗ്രാമപഞ്ചായത്തിലെ 5,6,7 വാര്‍ഡുകള്‍, കാങ്കോല്‍ ആലപ്പടമ്പ് ഗ്രാമപഞ്ചായത്തിലെ 9,3,11 വാര്‍ഡുകള്‍, കല്ല്യാശ്ശേരി ഗ്രാമപഞ്ചായത്തിലെ 7,14 വാര്‍ഡുകള്‍, കണ്ണപുരം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, ചെറുപുഴ ഗ്രാമപഞ്ചായത്തിലെ 8-ാം വാര്‍ഡ്, മാട്ടൂല്‍ ഗ്രാമപഞ്ചായത്തിലെ 4,6 വാര്‍ഡുകള്‍, പെരിങ്ങോം വയക്കര ഗ്രാമപഞ്ചായത്തിലെ 3,5,6,13 വാര്‍ഡുകള്‍, രാമന്തളി ഗ്രാമപഞ്ചായത്തിലെ 11-ാം വാര്‍ഡ്, ചെറുതാഴം ഗ്രാമപഞ്ചായത്തിലെ 6,9 വാര്‍ഡുകള്‍, മാടായി ഗ്രാമപഞ്ചായത്തിലെ 16-ാം വാര്‍ഡ്, ഏഴോം ഗ്രാമപഞ്ചായത്തിലെ 10-ാം വാര്‍ഡ്, പയ്യന്നൂര്‍ മുനിസിപ്പാലിറ്റിയിലെ 10,12,32,34,38 വാര്‍ഡുകള്‍ എന്നിവിടങ്ങളിലെ നാല്‍പത് ശതമാനമോ അതില്‍ കൂടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാര്‍ക്ക് അപേക്ഷിക്കാം. അപേക്ഷയോടോപ്പം ഭിന്നശേഷി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, റേഷന്‍ കാര്‍ഡ്/റസിഡന്‍ഷ്യല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും കഴിഞ്ഞ എട്ട് വര്‍ഷത്തിനുള്ളില്‍ ഇലക്ട്രോണിക് വീല്‍ചെയര്‍ ലഭിച്ചിട്ടില്ലെന്ന ശിശു വികസന പദ്ധതി ഓഫീസറുടെ സാക്ഷ്യപത്രവും സഹിതം ജൂലൈ ഏഴിന് വൈകുന്നേരം അഞ്ചിനകം കണ്ണൂര്‍ ജില്ലാ സാമൂഹ്യ നീതി ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 8281999015.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/299378/applynow)