തൃശ്ശൂർ: കൊട്ടിയൂർ വൈശാഖ മഹോത്സവം കഴിഞ്ഞ് തിരിച്ചു തൃശ്ശൂരിലേക്ക് പോവുകയായിരുന്നു ബസ് സാങ്കേതിക കാരണങ്ങളാൽ വഴിയിൽ കുടുങ്ങിയപ്പോൾ തീർത്ഥാടകർക്ക് ആശ്വാസ കേന്ദ്രമായത് പുഴക്കര ശാഖ മുസ്ലിം ലീഗ് ഓഫീസ്. അമ്പതോളം വരുന്ന കൊട്ടിയൂർ തീർത്ഥാടകർക്കാണ് മുസ്ലിം ലീഗ് പ്രവർത്തകർ ആവശ്യമായ ഭക്ഷണവും സൗകര്യങ്ങളും നൽകിയത്. ഓഫീസിൽ ഹാളിൽ കയറ്റി ഇരുത്തി വാഹനത്തിന്റെ അറ്റകുറ്റ പണി പൂർത്തിയാക്കുന്നത് വരെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന തീർത്ഥാടകരുടെ സഹായത്തിന് ഇവർ ഒത്തുചേർന്നു. പുഴക്കര ശാഖ മുസ്ലിം ലീഗ് സെക്രട്ടറി ശിഹാബ് സി മുസ്ലിം യൂത്ത് ലീഗ് മുഴക്കുന്ന് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് മഹറൂഫ് കുന്നത്ത്. മുസ്ലിം ലീഗ് പ്രവർത്തകനായ ഷുക്കൂർ കെ വി .നിസാർ പി എന്നിവർ നേതൃത്വം നൽകി
Muslim League office as a relief for Kottiyoor pilgrims.