കൊട്ടിയൂർ : സിപിഐ നേതാവായിരുന്ന കൊട്ടിയൂരിലെ ജി. ഗോപിനാഥ പിള്ളയുടെ മൂന്നാം ചരമ വാർഷിക ദിനം സിപിഐ കൊട്ടിയൂർ ലോക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
സ്മൃതി കുടീരത്തിൽ പുഷ്പാർച്ചനയും അനുസ്മരണ യോഗവും നടത്തി. സിപിഐ പേരാവൂർ മണ്ഡലം സെക്രട്ടറി ഷിജിത്ത് വായന്നൂർ അനുസ്മരണ പ്രഭാഷണം നടത്തി. മണ്ഡലം കമ്മിറ്റി അംഗങ്ങളായ മൈക്കിൾ ആമക്കാട്, എം എം രാധാകൃഷ്ണൻ, ലോക്കൽ സെക്രട്ടറി ഷാജി പൊട്ടയിൽ,പൈക്കാട്ട് ജയരാജൻ, ജിസ് പാറക്കൽ, ജോസഫ് കൂനാംപുറം, രാജൻ പാലക്കൽ തുടങ്ങിയവർ സംസാരിച്ചു.

kottiyoor