തിരുവനന്തപുരം : മതപരിവര്‍ത്തനം ആരോപിച്ച് അറസ്റ്റിലായ കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ നാളെ ഛത്തീസ്ഗഡ് ഹൈക്കോടതിയില്‍ അപേക്ഷ സമര്‍പ്പിക്കും. അഭിഭാഷക സംഘത്തെ മാറ്റിയിട്ടുണ്ട്. ദില്ലിയില്‍ നിന്നുള്ള അഭിഭാഷകനും സഭയ്ക്ക് വേണ്ടി ഹാജരാകും എന്നാണ് വിവരം. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കില്ല. എന്‍ഐഎ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കുന്നത് സമയ നഷ്ടം ഉണ്ടാക്കും എന്ന നിയമോപദേശത്തെ തുടര്‍ന്നാണ് തീരുമാനം. ബിലാസ്പൂരില്‍ ആണ് ഛത്തീസ്ഗഡ് ഹൈക്കോടതി സ്ഥിതി ചെയ്യുന്നത്.

Nunsbailapplication