എടൂർ : എൽ ഡി എഫ് എടൂരിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു: ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തു കള്ളക്കേസ് ചുമത്തി ജയിലിൽ അടച്ചതിൽ പ്രതിഷേധിച്ചാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ആറളം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ എടൂരിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചത്.
പ്രതിഷേധ പ്രകടനവും പൊതുയോഗവും സിപിഐ നേതാവ് കെ ടി ജോസ് ഉദ്ഘാടനം ചെയ്തു കേരള കോൺഗ്രസ് നേതാവ് വിപിൻ തോമസ് അധ്യക്ഷനായി, എൽഡിഎഫ് കൺവീനർ ഇ.പി രമേശൻ സ്വാഗതം പറഞ്ഞു സിപിഐഎം നേതാവ് ഇ എസ് സത്യൻ, നേതാക്കളായ എൻ ടി റോസമ്മ , ശങ്കർ സ്റ്റാലിൻ , എ ഡി ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ പി രാജേഷ്,സൈലസ്, എന്നിവർ സംസാരിച്ചു. പി രവീന്ദ്രൻ , പി കെ സന്തോഷ്, വൈ വൈ മത്തായി, കെ. ബി ഉത്തമൻ , വിനോദ്, ഷൈൻ ബാബു , രാജു ഇ സി എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി.
Edoor