കൂത്തുപറമ്പ് : ഛത്തിസ്ഗഡിലെ കന്യാസ്ത്രീകളെ അകാരണമായി അറസ്റ്റ് ചെയ്ത് ജയിലിൽ അടച്ച നടപടിയിൽ പ്രതിഷേധിച്ച് നിർമലഗിരി സെന്റ് മേരിസ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ക്രിസ്തുരാജ ഹോസ്പിറ്റലിൽ നിന്നും കൂത്തുപറമ്പ് ടൗൺ ക്രിസ്തുരാജ ദേവാലയത്തിലേക്ക് പ്രതിഷേധ റാലിയും പൊതുയോഗവും സംഘടിപ്പിച്ചു.മോൺ ആന്റണി മുതുകുന്നേൽ പരിപാടി ഉദ്ഘാടനം ചെയ്തു.
ഡോ തോമസ് കൊച്ചു കരോട്ട് അധ്യക്ഷത വഹിച്ചു. ഡോ ലൂക്കോസ് മാടശ്ശേരി മുഖ്യ പ്രഭാഷണം നടത്തി. ഡോ സി മേഴ്‌സി കുന്നത്തുപുരയിടം, സി സിൻസി മരിയ, സി ലിൻസി ഫ്രാൻസിസ്, ഡോ സി റീന തുടങ്ങിയവർ പ്രസംഗിച്ചു.
Nirmalagiristmarischurch