ഇരിട്ടി : ഛത്തീസ്ഗഡിൽ കന്യാസ്ത്രീകളെ അന്യായമായി അറസ്റ്റ് ചെയ്തു ജയിലിൽ അടച്ച നടപടിക്കെതിരെയും ജീവകാരുണ്യ പ്രവർത്തകർക്കെതിരെയുള്ള ഭരണകൂട വേട്ടയാടലുകൾക്കെതിരെയും കോൺഗ്രസ് കരിക്കോട്ടക്കരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കരിക്കോട്ടക്കരി ടൗണിൽ പ്രൊട്ടസ്റ്റ് മാർച്ചും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു.
കരിക്കോട്ടക്കരി മണ്ഡലം പ്രസിഡണ്ട്മനോജ് എം കണ്ടത്തിൽ അധ്യക്ഷത വഹിച്ചു.ഡിസിസി ജനറൽ സെക്രട്ടറി ജയ്സൺ കാരക്കാട്ട് പരിപാടികൾ ഉദ്ഘാടനം ചെയ്തു. അയ്യൻകുന്ന് പഞ്ചായത്ത് പ്രസിഡണ്ട് കുര്യാച്ചൻ പൈമ്പള്ളിക്കുന്നേൽ, മുൻ പ്രസിഡന്റ് കെ സി ചാക്കോ മാസ്റ്റർ, അയ്യൻകുന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് ജെയിൻസ് ടി മാത്യു, പഞ്ചായത്ത് മെമ്പർമാരായ മിനി വിശ്വനാഥൻ, ഐസക് മുണ്ടപ്ലാക്കൽ, സജി മച്ചിത്താന്നി, ജോസഫ് വട്ടുകുളം, മഹിളാ കോൺഗ്രസ് പ്രസിഡന്റ് റോസിലി വിൽസൺ,ബെന്നി പുതിയാംപുറംജോയ് വടക്കേടം, ബേബി ചിറ്റേത്ത് യൂത്ത് കോൺഗ്രസ് പ്രസിഡണ്ട് ജിതിൻ തോമസ്,

ജനശ്രീ ചെയർമാൻ ജോർജ് വടക്കുംകര,കർഷക കോൺഗ്രസ് പ്രസിഡണ്ട് സിനോജ് കെ ജോർജ്, രാജീവ് ഫൗണ്ടേഷൻ ചെയർമാൻ ഷാജു എടശ്ശേരി,ന്യൂനപക്ഷ കോൺഗ്രസ് കൺവീനർ ബിജു കുന്നുംപുറം,ജാൻസി ചെരിയൻകുന്നേൽ, അജയ് സെബാസ്റ്റ്യൻഎന്നിവർ നേതൃത്വം നൽകി.
Iritty