---
title: "ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി മാടായിപ്പാറ"
english_title: "Kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/305859/kannur"
published_at: "2025-08-01T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/688c6a16f3148_Screenshot_2025-08-01_124613.jpg"
keywords: []
---

# ഓണത്തിന്റെ വരവറിയിച്ച് കാക്കപ്പൂ വസന്തമൊരുക്കി മാടായിപ്പാറ

> **Lead Summary:** കണ്ണൂർ : ഓണത്തിനു മുൻപേ വയലറ്റ് പൂക്കളുടെ മനോഹാരിത തീർത്ത് കാക്കപ്പൂ എത്തിയിരിക്കുകയാണ്. ഓണത്തിന്റെ വരവറിയിച്ച് ഏക്കറു കണക്കിനോളം സ്ഥലത്താണ് കാക്കപ്പൂ വിരിഞ്ഞു നിൽക്കുന്നത്.

## Article Content

കണ്ണൂർ : ഓണത്തിനു മുൻപേ വയലറ്റ് പൂക്കളുടെ മനോഹാരിത തീർത്ത് കാക്കപ്പൂ എത്തിയിരിക്കുകയാണ്. ഓണത്തിന്റെ വരവറിയിച്ച് ഏക്കറു കണക്കിനോളം സ്ഥലത്താണ് കാക്കപ്പൂ വിരിഞ്ഞു നിൽക്കുന്നത്.

കണ്ണൂർ മാടായിപ്പാറയിൽ ആണ് പ്രകൃതിയുടെ ഈ ദൃശ്യവിരുന്ന് ഒരുക്കിയിരിക്കുന്നത്. ഓണക്കാലമാവുമ്പോൾ കുട്ടികളും വലിയവരുമെല്ലാം ഒരുമിച്ചു ഒത്തുകൂടി കാക്കപ്പൂ പറിക്കാൻ വരുന്ന സ്ഥലമാണ് മാടായിപ്പാറ.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/305859/kannur)