മണിക്കടവ്:മണിക്കടവ് സെൻ്റ് തോമസ് ഹയർ സെക്കൻ്ററി സ്കൂൾ കലോൽസവത്തിന് തിരിതെളിഞ്ഞു. പ്രശസ്ത സിനിമ സീരിയൽ അഭിനേതാവും പത്രപ്രവർത്തകനുമായ ശ്രീവേഷ്കർ കലോൽസവം ഉദ്ഘാടനം ചെയ്തു. സ്കൂൾ കലോൽസവ വേദികളിൽ പങ്കെടുത്ത അദ്ദേഹത്തിൻ്റെ അനുഭവങ്ങൾ കുട്ടികളുമായി പങ്കുവെച്ചു . ശബ്ദാനുകരണ കലാകാരൻ കൂടിയായ ശ്രീവേഷ്കർ നടത്തിയ ശബ്ദാനുകരണം കുട്ടികളുടെ പ്രശംസ പിടിച്ചുപറ്റി. സ്കൂൾ പ്രിൻസിപ്പാൾ ഷാജി വർഗ്ഗീസ് അധ്യക്ഷത വഹിച്ചു സംസാരിച്ച ചടങ്ങിന് മലയാളംഅധ്യാപകനാൻ സുധീഷ് കെ.ആർ സ്വാഗതവും സ്റ്റാഫ് സിക്രട്ടറി റിജോ ചാക്കോ നന്ദിയും രേഖപ്പെടുത്തി. തുടർന്ന് കുട്ടികളുടെ കലാമത്സരങ്ങൾ അരങ്ങേറി.
moneykadavu