കണ്ണൂർ :ഹൈബ്രിഡ് കഞ്ചാവുമായി യുവാവ് എക്സൈസ് പിടിയിൽ .തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്‌പെക്ടർ എസ്.സതീഷും പാർട്ടിയും മൊറാഴ ധർമ്മശാല, കടമ്പേരി ഭാഗങ്ങളിൽ നടത്തിയ റെയ്ഡിൽ കടമ്പേരി എന്ന സ്ഥലത്ത് വച്ച് 40 ഗ്രാം ഹൈബ്രിഡ് കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച കുറ്റത്തിന് മുഹമ്മദ് ജാസി. പി.പി എന്ന യുവാവ് പിടിയിൽ. പാർട്ടിയിൽ അസിസ്റ്റൻറ് എക്സൈസ് ഇൻസ്പെകടർ ഗ്രേഡ് രാജേന്ദ്രൻ കെ കെ, പ്രിവൻ്റീവ് ഓഫീസർ ഗ്രേഡ് കൃഷ്ണൻ കെ കെ, സിവിൽ എക്സൈസ് ഓഫീസർ വിനോദ്.കെ, വനിതാ സിവിൽ എക്സൈസ് ഓഫീസർ സുനിത. എം.വി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ അനിൽകുമാർ എന്നിവരും ഉണ്ടായിരുന്നു.
kannur