കണ്ണൂർ: പ്ലസ് ടു/ വിഎച്ച്എസ്ഇ പഠനത്തിനൊപ്പം പട്ടികജാതി വിഭാഗം വിദ്യാര്‍ഥികള്‍ക്ക് രണ്ട് വര്‍ഷത്തെ മെഡിക്കല്‍/ എന്‍ജിനിയറിങ് പ്രവേശന പരീക്ഷ പരിശീലനത്തിനായി ഓരോ വര്‍ഷവും പതിനായിരം രൂപ വീതം അനുവദിക്കുന്ന വിഷന്‍ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ് എസ് എല്‍ സിക്ക് സയന്‍സ്, കണക്ക്, ഇംഗ്ലീഷ് വിഷയങ്ങളില്‍ ബി പ്ലസില്‍ കുറയാത്ത ഗ്രേഡ് വാങ്ങി പാസ്സായവര്‍, തത്തുല്യ യോഗ്യതയുള്ളവര്‍, ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, ഇംഗ്ലീഷ്, വിഷയങ്ങളില്‍ പത്താം ക്ലാസില്‍ യഥാക്രമം എ 2, എ ഗ്രേഡുകള്‍ നേടി വിജയിച്ച സി ബി എസ് സി, ഐ സി എസ് സി വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം. കുടുംബ വരുമാനം ആറ് ലക്ഷത്തില്‍ താഴെയായിരിക്കണം. അപേക്ഷകള്‍ ജാതി, വരുമാന സര്‍ട്ടിഫിക്കറ്റ്, എസ് എസ് എല്‍ സി മാര്‍ക്ക് ലിസ്റ്റ്, പ്ലസ് വണ്‍ കോഴ്‌സ് പഠിക്കുന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, പരിശീലനത്തിന് ചേര്‍ന്ന സ്ഥാപനത്തില്‍ നിന്നുള്ള സാക്ഷ്യപത്രം, ഫീസ് രശീതി, പഞ്ചായത്ത്/ബ്ലോക്കില്‍ നിന്നും ഈ ആനുകൂല്യം ലഭ്യമായിട്ടില്ലെന്ന സാക്ഷ്യപത്രം, ബാങ്ക് പാസ്ബുക്ക് പകര്‍പ് എന്നിവ സഹിതം ആഗസ്റ്റ് 31 ന് വൈകീട്ട് അഞ്ചിനകം ജില്ലാ പട്ടികജാതി വികസന ഓഫീസില്‍ ലഭിക്കണം. ഫോണ്‍: 0497 2700596.
applynow