കണ്ണൂർ: ഫിഷിംഗ് ഹാര്‍ബറുകള്‍, ലാന്‍ഡിംഗ് സെന്ററുകള്‍ എന്നിവ കേന്ദ്രീകരിച്ചുള്ള സീ റെസ്‌ക്യൂ സ്‌ക്വാഡിലേക്ക് റെസ്‌ക്യൂ ഗാര്‍ഡുമാരെ നിയമിക്കുന്നു. മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമുള്ള, ഗോവ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടര്‍ സ്‌പോര്‍ട്‌സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 20 നും 60 നുമിടയില്‍ പ്രായമുള്ളവര്‍ക്ക് ആഗസ്റ്റ് അഞ്ച് വരെ അപേക്ഷിക്കാം. അപേക്ഷകന്‍ കടലില്‍ നീന്താന്‍ കഴിവുള്ളവരും ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് മേലധികാരി നിര്‍ദേശിക്കുന്ന എല്ലാ ജോലികളും നിര്‍വഹിക്കാനും ജില്ലയിലെ എല്ലാ ഹാര്‍ബറുകളിലും ജോലി ചെയ്യുവാന്‍ സന്നദ്ധതയുള്ളവരുമായിരിക്കണം. 2018 പ്രളയ രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തവര്‍ക്കും, സീ റെസ്‌ക്യൂ ഗാര്‍ഡായി പ്രവൃത്തി പരിചയമുള്ളവര്‍ക്കും മുന്‍ഗണന. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രാദേശിക മത്സ്യഭവന്‍ ഓഫീസുകളുമായി ബന്ധപ്പെടാം. ഫോണ്‍: 0497-2731081
appoinment