പണിതിട്ടും പണിതീരാത്ത ഓടംന്തോട് ചപ്പാത്ത് പാലം

പണിതിട്ടും പണിതീരാത്ത ഓടംന്തോട് ചപ്പാത്ത് പാലം
Apr 5, 2022 11:51 AM | By Shyam

മണത്തണ: 2018 ജനുവരി എട്ടാം തീയതി പ്രവർത്തി ഉദ്ഘാടനം നിർവഹിച്ച് 2019 ഫെബ്രുവരി 14 ആം തീയതി ആരംഭിച്ചതാണ് ഓടംന്തോട് - ആറളം ഫാം പാലം. ആദ്യഘട്ടത്തിലോക്കെ തകൃതിയിൽ പ്രവർത്തികൾ നടന്നിരുന്നെങ്കിലും കുറച്ചധികം നാളുകളായി പേരിനുമാത്രമാണ് പ്രവർത്തികൾ നടന്നു വരുന്നത്. പാലത്തിന്റെ പ്രവർത്തി 95 ശതമാനവും കഴിഞ്ഞിരിക്കുന്ന സമയത്ത് പെട്ടന്നാണ് എല്ലാം ഇഴഞ്ഞ് നീങ്ങാൻ തുടങ്ങിയത്. ഇതുതന്നെയാണ് നാട്ടുകാരെയും പ്രകോപിതരാക്കുന്നത്.


ഈ ഇഴഞ്ഞുനീങ്ങിലിന്റെ കാര്യങ്ങൾ ആരാഞ്ഞപ്പോൾ ലഭിച്ച വിവരം സർക്കാരിൽനിന്നും ഇനിയും ഫണ്ട് ലഭിക്കാനുണ്ട് എന്നതായിരുന്നു. 2018 ജനുവരി എട്ടാം തീയതിയാണ് ഓടംന്തോട് - ആറളം ഫാം പാലത്തിന്റെയും വളയംഞ്ചാൽ പാലത്തിന്റെയും പ്രവർത്തി ഉദ്‌ഘാടനം അന്നത്തെ പട്ടികജാതി-പട്ടിക വകുപ്പ് മന്ത്രി എ കെ ബാലൻ നിർവഹിച്ചത്. 18 മാസം കൊണ്ട് ഈ പാലത്തിന്റെ പ്രവൃത്തി പൂർത്തിയാക്കി ഗതാഗതത്തിനു തുറന്നു കൊടുക്കാൻ കഴിയുമെന്ന പ്രഖ്യാപനവും നടത്തിയാണ് മന്ത്രി മടങ്ങിപോയത്. എന്നാൽ മൂന്നു വർഷങ്ങൾ പിന്നിട്ടിട്ടും പാലം ഗതാഗതയോഗ്യമായിട്ടില്ല. കരാറുകാരൻ വിചാരിച്ചാൽ ഒരു മാസം കൊണ്ട് തീർക്കാവുന്ന പണികൾ മാത്രമേ ബാക്കിയുള്ളൂ എന്നതാണ് സത്യം. എന്നാൽ സാങ്കേതിക കാര്യങ്ങൾ പറഞ്ഞ് പാലം പണി അനിശ്ചിത കാലത്തേക്ക് നീട്ടികൊണ്ടുപോകുന്നതിൽ എന്തോ പന്തികേടുണ്ടെന്ന് നാട്ടുകാർ സംശയിക്കുന്നു. 


ഓടംന്തോട് - ആറളം ഫാം പാലം എന്നത് ആറളം ഫാം രൂപീകരണത്തിന് മുന്നേ തന്നെ പ്രദേശവാസികളുടെ ആവശ്യമായിരുന്നു. ആ കാലത്ത് പുഴയിൽ വെള്ളം കുറയുന്ന സമയത്തു മാത്രം ഉപയോഗിക്കാവുന്ന താത്കാലിക യാത്ര സംവിധാങ്ങളായിരുന്നെങ്കിൽ 1979 ഓടെ നാട്ടുകാരും കാരിത്താസ് സംഘടനയും ചേർന്ന് ഒരു തൂക്കുപാലം നിർമ്മിക്കുകയുണ്ടായി. 2005 കാലഘട്ടം വരെ ഈ തൂക്കുപാലമായിരുന്നു നാട്ടുകാർ ആശ്രയിച്ചത്. ഒരു മലവെള്ളപ്പാച്ചലിൽ ഈ തൂക്കുപാലം തകരുകയും തുടർന്ന് ഇതേ രീതിയിൽ തൂക്കുപാലം ഉയരത്തിൽ പുനർനിർമ്മിക്കുകയുമുണ്ടായി. എന്നാൽ 2007-ലെ ഉരുൾപൊട്ടലിൽ ആ പാലവും പൂർണമായി ഒലിച്ചുപോയി. 

യാത്രാസൗകര്യം ആവശ്യമായതിനാൽ 2009 ൽ ഓടത്തോട് - ആറളം ഫാം പ്രദേശവാസികളുടെ സഹകരണത്താൽ അന്നത്തെ കണിച്ചാർ പഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറായിരുന്ന സ്റ്റാനി എടത്താഴെ യുടെ നേതൃത്വത്തിൽ ഒരു ജനകീയ കമ്മിറ്റി ഉണ്ടാക്കി ബാവലി പുഴയ്ക്ക് കുറുകെ കണിച്ചാർ- ആറളം പഞ്ചായത്തുകളെ ബന്ധിപ്പിച്ചുകൊണ്ട് ഒരു ചപ്പാത്ത് നിർമ്മിച്ചു. വിവിധ ഘട്ടങ്ങളിലായി ഏകദേശം പത്തുലക്ഷത്തോളം രൂപ ചെലവിട്ടാണ് ചപ്പാത്ത് നിർമ്മാണം പൂർത്തിയാക്കിയത്. ചപ്പാത്ത് നിർമ്മിച്ചതോടെ മഴക്കാലമല്ലാത്ത സമയങ്ങളിൽ നൂറുകണക്കിന് വാഹനങ്ങൾ ഇതുവഴി കടന്നുപോകാൻ തുടങ്ങി. 18 മാസങ്ങൾകൊണ്ട് പണിതീർക്കും എന്ന ഉറപ്പിൽ ചപ്പാത്ത് അടച്ചിട്ടാണ് പാലം പണി തുടങ്ങിയത്. 


മൂന്നു വർഷമായി യാത്രാക്ലേശം അനുഭവിക്കുകയാണ് ഇവിടുത്തെ ജനങ്ങൾ. ഇതിനൊരു പരിഹാരമായി ഈ പാലം എത്രയും പെട്ടെന്ന് ഗതാഗതയോഗ്യമാക്കണ മെന്നാണ് നാട്ടുകാരുടെ ആവശ്യം. ആറള ഫാമിന്റെ പുനരധിവാസ മേഖലയിൽ താമസിക്കുന്ന ആദിവാസി കുടുംബങ്ങൾക്കും, തൊഴിലാളികൾക്കും, ജീവനക്കാർക്കും, ആരോഗ്യ കേന്ദ്രത്തിലെക്കും, വിദ്യാഭ്യാസ സ്ഥാപനളിലെ അധ്യാപകർക്കും വിദ്യാർഥികൾക്കും ഉൾപ്പെടെ വലിയൊരുവിഭാഗം യാത്ര ചെയ്തുകൊണ്ടിരിക്കുന്ന വഴിയാണ് അടഞ്ഞുകിടക്കുന്നത്. പേരാവൂർ താലൂക്ക് ആശുപത്രിയിൽ എത്തിച്ചേരാനുള്ള എളുപ്പവഴി കൂടിയാന്നിത്. വേനൽക്കാലത്ത് സ്ഥിരമായി തീപിടുത്ത മുണ്ടാകുന്ന ആറളംഫാമി ലേക്ക് ഫയർഫോഴ്സിന് എത്തിച്ചേരാനുള്ള വഴിയും ഇതാണ്. ഈ പാലത്തിന്റെ ബാക്കിയുള്ള പ്രവർത്തി എത്രയും പെട്ടെന്ന് പൂർത്തിയാക്കണമെന്നും അല്ലാത്ത പക്ഷം ജനകീയ പ്രക്ഷോഭം സംഘടിപ്പിക്കാനുമാണ് നാട്ടുകാരുടെ തീരുമാനം. 


Odamthod aaralam paalam

Next TV

Related Stories
വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

Dec 21, 2024 06:47 PM

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ മെഡിക്കൽ

വാളുമുക്ക് ആദിവാസി നഗറിൽ സൗജന്യ ആയുർവേദ...

Read More >>
തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

Dec 21, 2024 06:33 PM

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി തള്ളി

തുറന്ന കോടതിയില്‍ വാദം കേള്‍ക്കണമെന്ന നടിയുടെ ആവശ്യം കോടതി...

Read More >>
സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

Dec 21, 2024 06:24 PM

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം നടത്തി

സിപിഐഎം അടക്കാത്തോട് ടൗണിൽ രാഷ്ട്രീയ വിശദീകരണയോഗം...

Read More >>
ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

Dec 21, 2024 05:33 PM

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം നടന്നു

ചെട്ടിയാപറമ്പ് ഗവൺമെന്റ് യുപി സ്കൂളിൽ സിവിൽ സർവീസ് ഓറിയന്റഡ് കോച്ചിംഗ് പ്രോഗ്രാമിന്റെ ഉദ്ഘാടനം...

Read More >>
കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

Dec 21, 2024 04:20 PM

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം നടത്തി

കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കൊട്ടിയൂർ യൂണിറ്റ് ക്രിസ്തുമസ് കേക്ക് വിതരണം...

Read More >>
അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

Dec 21, 2024 03:54 PM

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും നടന്നു

അടയ്ക്കാത്തോട് ഗവൺമെൻറ് യുപി സ്കൂളിൽ ക്രിസ്മസ് ആഘോഷവും ഹരിത വീട് പ്രഖ്യാപനവും...

Read More >>
Top Stories










News Roundup






Entertainment News