പേരാവൂർ: സൈറസ് ഹെല്ത് കെയർ ഗ്രൂപ്പിന്റെ നേതൃത്വത്തിൽ ജില്ലയിലെ ആറ് വൃദ്ധസദനങ്ങളിലെ മുഴുവൻ അന്തേവാസികൾക്കും സൗജന്യ ആരോഗ്യ ശുചിത്വ ബോധവല്കരണ ക്യാമ്പ്, പേരാവൂർ തെറ്റുവഴി കൃപാഭവനിൽ വെച്ച് തുടക്കമായി.
അഡ്വ: സണ്ണി ജോസഫ് എം.എൽ.എ പദ്ധതി ഉദ്ഘാടനം ചെയ്തു. പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വേണുഗോപാൽ അധ്യക്ഷനായി, സൈറസ് ഗ്രൂപ്പ് എം.ഡി. ഡോ.സൈനുൽ ആബിദീൻ സ്വാഗതം പറഞ്ഞു. ജയപ്രകാശ് കുട്ട, സന്തോഷ് തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി.
മെയ് അഞ്ച് വരെ നടക്കുന്ന മെഡിക്കൽ ക്യാമ്പിൽ രക്തനിർണയം, വാർദ്ധക്യ രോഗം, വ്യക്തി ശുചിത്വം എന്നിവയിൽ ബോധവല്കരണവുമുണ്ടാവും.
ഡോ.ആൻമരിയ വാർദ്ധക്യ രോഗങ്ങൾ, വ്യക്തി ശുചിത്വം എന്നീ ക്ലാസുകൾ നൽകി എബിഓ ബ്ലഡ് ഗ്രൂപ്പിംഗ് നിമ്മി തോമസ് നേതൃത്വം നൽകി. തുടർന്ന് മാനസികാരോഗ്യവുമായി ബന്ധപ്പെട്ട് മേൽന സെബാസ്റ്റൻ ക്ലാസ്സ് നൽകി. മേൽന സെബാസ്റ്റൻ ഉൾപ്പടെ നാലുപേരടങ്ങുന്ന ടീം പേഴ്സണൽ സൈക്കോളജി കൗൺസിലിങ്ങും നൽകി.
Peravoor syrus hospital camp