പേരാവൂർ: ആംആദ്മി പാർട്ടിയുടെ പേരാവൂർ മണ്ഡലം കൺവെൻഷനും മെമ്പർഷിപ് ക്യാമ്പയിനും തൊണ്ടിയിൽ ഉദയ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. മണ്ഡലം കൺവീനർ സ്റ്റീഫൻ ടി ടി യുടെ നേതൃത്വത്തിലാണ് കൺവെൻഷൻ നടന്നത്. ജില്ല ജോയിന്റ് കൺവീനർ കിസ്സാൻ ജോസ് - അച്ചാമ്മ സ്റ്റീഫൻ, അഡ്വ. ഹെൽന സണ്ണി, അഡ്വ. മാത്യു എൻ ദേവ് എന്നിവർക്ക് തൊപ്പി അണിയിച്ചു മെമ്പർഷിപ് നൽകി കൺവെൻഷൻ ഉത്ഘടനം ചെയ്തു.
പേരാവൂർ പഞ്ചായത്ത് ജോയിന്റ് കൺവീനർ ബേബി മാത്യു സ്വാഗതം പറഞ്ഞു. ആം ആദ്മി പാർട്ടിയുടെ പ്രവർത്തനത്തെപ്പറ്റി സ്റ്റീഫൻ ടി ടി ക്ലാസ് എടുത്തു. കിസ്സാൻ ജോസ് പാർട്ടിയുടെ നിലപാടിനെക്കുറിച്ച് സംസാരിച്ചു.
തുടർന്ന് കൺവീനർ സ്റ്റീഫൻ ടി ടി, ജോയിന്റ് കൺവീനർ ബിനു കൂവേലി, സെക്രട്ടറി സണ്ണി വി ജെ, ജോയിന്റ് സെക്രട്ടറി സ്റ്റാനി സ്ലാവോസ്, ട്രഷറർ സിബി തുരുത്തിപ്പള്ളി, സോഷ്യൽ മീഡിയ കൺവീനർ ആദർശ് എം എസ് , എക്സിക്യൂട്ടീവ് അംഗങ്ങളായി സ്കറിയ, ബേബി മാത്യു, ജോസഫ് സി ജോൺ, ജോസഫ് വി ജെ എന്നിവരെ ഉൾപ്പെടുത്തി മണ്ഡലം കമ്മിറ്റി രൂപകരിച്ചു. .
Aam admi parties convention were held