മണത്തണ: ആദ്യാക്ഷരം പകരുന്ന വെളിച്ചം തേടി നിരവധി കുട്ടികൾ മണത്തണ ചപ്പാരം ഭഗവതീ ക്ഷേത്രത്തിൽ വിദ്യാരംഭം കുറിച്ചു. നാവില്‍ കുറിക്കുന്ന അക്ഷരങ്ങള്‍ ഉരുവിട്ട് ഉണക്കലരിയില്‍ കുഞ്ഞു വിരലുകൾ കൊണ്ട് ഹരിശ്രീ കുറിച്ചു.
ഭക്തിനിര്‍ഭരമായ അന്തരീക്ഷത്തില്‍ കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടന്ന വിദ്യാരംഭ ചടങ്ങിൽ കോമത്ത് ദാമോദരൻ മാസ്റ്റർ കുട്ടികൾക്ക് ആദ്യാക്ഷരം കുറിച്ച് കൊടുത്തു.
രാവിലെ എട്ടു മണിയോടെ വിദ്യാരംഭ ചടങ്ങുകൾ ആരംഭിച്ചിരുന്നു. മുൻകൂട്ടി പേര് രജിസ്റ്റർ ചെയ്തവരാണ് ചടങ്ങിന് എത്തിയിരുന്നത്. ചപ്പാരം ക്ഷേത്രത്തിലെ വാഹന പൂജ രാവിലെ ഏഴു മണിക്ക് ആരംഭിച്ചിരുന്നു.
Puppies about the beginning of education