മണത്തണ : മണത്തണ ചപ്പാരം ക്ഷേത്രത്തിന് സമീപം റോഡിൽ ബോംബ് സ്ഫോടനം. വെള്ളിയാഴ്ച രാത്രി 9 മണിയോടെയാണ് ഉഗ്ര ശബ്ദത്തിൽ സ്ഫോടനം ഉണ്ടായതെന്ന് സമീപ വാസികൾ പറഞ്ഞു.
പേരാവൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.സ്ഫോടനം നടന്ന സ്ഥലത്തു നിന്ന് ഐസ്ക്രീം ബോംബിന്റേത് എന്ന് കരുതുന്ന അവശിഷ്ടങ്ങൾ കണ്ടെത്തി.
Explosion in the manathana