Featured

ഉരുൾപൊട്ടലിൽ നിരവധി നാശനഷ്ടം

News |
Aug 2, 2022 05:17 AM

കണിച്ചാർ: കണിച്ചാർ പഞ്ചായത്തിലെ നിരവധി ഇടങ്ങളിൽ ഇന്നലെ വൈകുന്നേരം മൂന്നര മണിക്ക് ഉണ്ടായ ചെറുതും വലുതുമായ ഉരുൾപൊട്ടലിൽ നിരവധി നാശനഷ്ടം. പൂളക്കുറ്റി വെള്ളറ മേഖലയിലുണ്ടായ വൻ ഉരുൾപൊട്ടലിൽ പാലുമ്മി ചന്ദ്രന്റെ വീട് പൂർണ്ണമായും ഉൾപ്പെടൽ ഒലിച്ചുപോയി.

വീട്ടിലുണ്ടായിരുന്ന ഗൃഹനാഥനായ പാലുമ്മി ചന്ദ്രനും മകനും മണ്ണിനടിയിൽ പെട്ടിരിക്കുകയായിരുന്നു ഫയർഫോഴ്സും സിവിൽ ഡിഫൻസും നാട്ടുകാരും നടത്തിയ തിരച്ചിലിൽ മകനെ പരിക്കുകളുടെ കണ്ടെത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

എന്നാൽ പുലർച്ചെ രണ്ടര വരെ നടത്തിയ തിരച്ചിലിൽ ചന്ദ്രനെ കണ്ടുകിട്ടിയില്ല. സമയപ്രദേശമായ പൂളക്കുറ്റിയിൽ ഉരുൾപൊട്ടൽ മൂലംഉണ്ടായ മലവെള്ളപ്പാച്ചിൽ അകപ്പെട്ട അമ്മയെ രക്ഷപ്പെടുത്തുകയും കുഞ്ഞിനു വേണ്ടി രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കുഞ്ഞിനെ കണ്ടെത്താൻ സാധിച്ചില്ല.

അതുപോലെതന്നെ ഇവിടങ്ങളിലുള്ളനിരവധി ആളുകളെകാണാതായിട്ടുള്ളതായിസ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്മേഖലയിൽ വൈദ്യുതിവന്തം പൂർണമായി നിലച്ചിരിക്കുകയാണ്. കാണാതായവർക്ക് വേണ്ടിയുള്ള തിരച്ചാൽ ഫയർഫോഴ്സും സിവിൽ ഡിഫൻസും രാവിലെ പുനരാരംഭിക്കും.ഇവർക്കൊപ്പം തിരച്ചിൽ ഏകോപിപ്പിക്കുന്നതിന് വേണ്ടി ഇവർക്കൊപ്പം ദേശീയ ദുരന്ത നിവാരണ സേനയുടെയും മിലിട്ടറിയുടെയും സേവനം കലക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്.

വൈകുന്നേരം മുതൽ നടത്തിയ തിരച്ചിലിൽ ജില്ലാ ഫയർ ഓഫീസർ ബി രാജിന്റെ നേതൃത്വത്തിൽ പേരാവൂർ, ഇരിട്ടി, പാനൂർ കൂത്തുപറമ്പ്, മട്ടന്നൂർ കണ്ണൂർ.എന്നിവിടങ്ങളിലെ ഫയർ ഉദ്യോഗസ്ഥരും സിവിൽ ഡിവൻസ് അംഗങ്ങളും പങ്കെടുത്തു.

Many casualties in landslides

Next TV

Top Stories