---
title: "കണ്ണൂർ പള്ളിക്കുന്ന് മൂകാംബികക്ഷേത്രത്തിലെ നവീകരിച്ച സരസ്വതിമണ്ഡപം ഉദ്ഘാടനം ചെയ്തു"
english_title: "Inagurated"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/72446/inagurated"
published_at: "2022-10-04T13:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633be519e9a42_Screenshot_2022-10-04-13-16-47-18_965bbf4d18d205f782c6b8409c5773a4.jpg"
keywords: []
---

# കണ്ണൂർ പള്ളിക്കുന്ന് മൂകാംബികക്ഷേത്രത്തിലെ നവീകരിച്ച സരസ്വതിമണ്ഡപം ഉദ്ഘാടനം ചെയ്തു

> **Lead Summary:** തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് മൂകാംബികക്ഷേത്രത്തിലെ സരസ്വതിമണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

## Article Content

തീർഥാടന ടൂറിസം പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച പള്ളിക്കുന്ന് മൂകാംബികക്ഷേത്രത്തിലെ സരസ്വതിമണ്ഡപത്തിന്റെയും ആറാട്ടുകുളത്തിന്റെയും ഉദ്ഘാടനം മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.

ടൂറിസംവകുപ്പ് രണ്ടരക്കോടി രൂപ ചെലവഴിച്ചാണ് നവീകരണപ്രവൃത്തി പൂർത്തിയാക്കിയത്. കെ.വി. സുമേഷ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യ, കടന്നപ്പള്ളി രാമചന്ദ്രൻ എം എൽ എ എന്നിവർ ചടങ്ങിൽ പങ്കെടുത്തു കൊണ്ട് സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/72446/inagurated)