മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി

മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിൽ വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി
Oct 7, 2022 04:26 PM | By Niranjana

വയനാട് : വയനാട്ടില്‍ കിണറ്റില്‍ വീണ പുലിയെ രക്ഷപ്പെടുത്തി. തലപ്പുഴ പുതിയിടം ജോസിന്‍റെ വീട്ടുമുറ്റത്തെ കിണറ്റിലാണ്‌ പുലി വീണത്‌.


വലയിലേക്ക്‌ കയറ്റിയാണ്‌ പുറത്തെത്തിച്ചത്‌.കൂട്ടിലേക്കെത്തിച്ച്‌ പ്രാഥമിക ചികിത്സ നല്‍കും.


വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ വീണ പുലിയെ മണിക്കൂറുകള്‍ നീണ്ട പരിശ്രമത്തിന് ഒടുവിലാണ് പുറത്തെത്തിച്ചത്. മയക്കുവെടി വച്ച ശേഷം വല ഉപയോഗിച്ചാണ് പുലിയെ പുറത്തെടുത്തത്.


തലപ്പുഴയില്‍ ഇന്നലെ രാത്രിയാണ് വീടിനോട് ചേര്‍ന്നുള്ള കിണറ്റില്‍ പുലി വീണത്. ഇന്ന് രാവിലെ കിണറ്റിന്‍ കരയിലെത്തിയപ്പോഴാണ് പുലി കിണറ്റിലുള്ള കാര്യം അറിയുന്നത്. വിവരം അറിഞ്ഞ് നാട്ടുകാര്‍ ഓടിക്കൂടി. സ്ഥലത്തെത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പുലിയെ പുറത്തെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല.


വലയിട്ടും ഏണിയിട്ടും പുലിയെ പുറത്തെത്തിക്കാനാണ് ശ്രമിച്ചത്. എന്നാല്‍ ഭയം കാരണം വെള്ളത്തില്‍ നിന്ന് കയറാന്‍ പുലി തയ്യാറായില്ല.


തുടര്‍ന്ന് മുതുമലയിലെ വിദഗ്ധ സംഘത്തെ വിവരം അറിയിക്കുകയായിരുന്നു. മയക്കുവെടി വച്ച ശേഷമാണ് പുലിയെ പുറത്തെത്തിച്ചത്. വല ഉപയോഗിച്ചാണ് പുലിയെ കിണറ്റില്‍ നിന്ന് പുറത്തേയ്ക്ക് എത്തിച്ചത്.

After hours of effort, the tiger that fell into a well in Wayanad was finally rescued

Next TV

Related Stories
ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

Nov 28, 2022 05:11 PM

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു

ഡി എ ഡബ്ല്യു എഫ് കുറ്റ്യേരി യൂണിറ്റ് കൺവെൻഷൻ നടന്നു...

Read More >>
പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

Nov 28, 2022 04:56 PM

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന് തുടക്കമായി

പഞ്ചലോഹ വിഗ്രഹ നിർമ്മാണത്തിന്...

Read More >>
കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

Nov 28, 2022 04:46 PM

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു

കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി സ്കൂളിൽ ശാസ്ത്ര-കലോത്സവ മേളയിലെ വിജയികളെ അനുമോദിച്ചു...

Read More >>
പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

Nov 28, 2022 04:41 PM

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക് തുടക്കമായി

പാഠ്യ പദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ടുള്ള ചർച്ചക്ക്...

Read More >>
യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

Nov 28, 2022 04:28 PM

യൂത്ത് കോൺഗ്രസ് ; ഉപഹാരം കൈമാറി

യൂത്ത് കോൺഗ്രസ് ; ഉപഹാരം...

Read More >>
ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

Nov 28, 2022 03:52 PM

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു

ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു...

Read More >>
Top Stories