മണത്തണ: മുൻ കൃഷിമന്ത്രിയും സിപിഐ നേതാവുമായിരുന്ന വി വി രാഘവൻ അനുസ്മരണ ദിനത്തിൽ അഖിലേന്ത്യ കിസാൻസഭയുടെ നേതൃത്വത്തിൽ ജില്ലയിലെ മണ്ഡലം കേന്ദ്രങ്ങളിൽ കർഷക കൂട്ടായ്മ സംഘടിപ്പിച്ചു. കർഷക സമരത്തെ അടിച്ചമർത്താനുള്ള നീക്കം കേന്ദ്ര സർക്കാർ അവസാനിപ്പിക്കുക, കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചായിരുന്നു പരിപാടി .
പേരാവൂർ മണ്ഡലത്തിലെ പരിപാടി മണത്തണയിൽ കിസാൻസഭ ജില്ലാ പ്രസിഡൻ്റ് കെ പി കുഞ്ഞികൃഷ്ണൻ ഉദ്‌ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ജോഷി തോമസ് അധ്യക്ഷത വഹിച്ചു . സെക്രട്ടറി എം സുകേഷ് ,സിപിഐ മണ്ഡലം സെക്രട്ടറി സി കെ ചന്ദ്രൻ,വി പത്മനാഭൻ,എം രാധാകൃഷ്‍ണൻ,പി കെ സന്തോഷ് എന്നിവർ സംസാരിച്ചു.
Kisansabha organized a farmers' association