മണത്തണ : മണത്തണയിൽ ആസിഡ് ഉപയോഗിച്ച് ആക്രമണം. ഗുരുതരമായി പരിക്കേറ്റ ബിജു ചാക്കോ (50) യെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബ പ്രശ്നങ്ങളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് പറഞ്ഞു. ബന്ധുവായ മങ്കുഴി ജോസ് എന്നയാളെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് രാവിലെയാണ് ആക്രമണമുണ്ടായത്. പരിക്കേറ്റയാളെ ആസ്പത്രിയിലേക്ക് കൊണ്ടു പോവുന്നത് തടയാനും അക്രമിയുടെ ശ്രമം ഉണ്ടായി. കണ്ണിലും മുഖത്തും ഗുരുതരമായി പരിക്കേറ്റ ബിജുവിനെ പേരാവൂർ താലൂക്കാസ്പത്രിയിൽ പ്രാഥമിക ചികിത്സ നല്കിയ ശേഷം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജോസിനെ പേരാവൂർ പോലീസ് കസ്റ്റഡിയിലെടുത്തു.
acid v in manathana