മണത്തണ : ഇന്ദിരാഗാന്ധിയുടെ 37-ാമത് രക്തസാക്ഷിത്വ ദിനാചരണത്തിൻ്റെ ഭാഗമായി മണത്തണ ബൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇന്ദിരാജി അനുസ്മരണവും, പുഷ്പാർച്ചനയും നടന്നു.
ചടങ്ങിനോടനുബന്ധിച്ച് പ്രദേശത്തെ അങ്കൺവാടി അധ്യാപകർക്കുള്ള ആദരവും നടത്തി. ബൂത്ത് കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് ജോണി ചിറമേൽ അദ്ധ്യക്ഷനായി. ഡി സി സി ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന ചടങ്ങിൽ വച്ച് കെ.പി.സി.സി. സെക്രട്ടറി ചന്ദ്രൻ തില്ലങ്കേരി അങ്കൺവാടി അധ്യാപകർക്കുള്ള മെമൻറോ നല്കി ആദരിച്ചു.
സി.ജെ. മാത്യു, വി.കെ.രവീന്ദ്രൻ , വർഗ്ഗീസ്സ് സി.വി, ബെന്നി ചിറമേൽ, ജോയി മഞ്ഞളിയിൽ, ജോർജ്ജ് പള്ളിക്കുടി, മാത്യു മറ്റപ്പറമ്പിൽ, മധുസൂദനൻ, വി യു ജോസ്, വിജയൻ മാത്തോട്ടം, ഷിബു പുതുശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. അങ്കൺവാടി അധ്യാപകരുടെ പ്രതിനിധിയായി ലില്ലി പി.ജെ സംസാരിച്ചു.
Remembrance of Indira Gandhi in manathana