മണത്തണ : മലയാളനാടക പ്രവർത്തകർ അനുഭവിക്കുന്ന വ്യഥകൾ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തുവാനും സർക്കാർതലത്തിൽ എത്തിക്കുവാനുമായി നടത്തുന്ന അതിജീവന നാടകയാത്ര 13-ന് കാസർകോട്ടുനിന്ന് തുടങ്ങും. 19-ന് തിരുവനന്തപുരത്ത് സമാപിക്കും.മലയാള പ്രൊഫഷണൽ നാടക നടീ, നടന്മാരുടേയും സാങ്കേതിക പ്രവർത്തകരുടേയും സംഘടനയായ അരങ്ങും അണിയറയുമാണ് യാത്രയ്ക്ക് നേതൃത്വം നൽകുന്നത്.
സുരേഷ്‌കുമാർ ശ്രീസ്ഥ രചിച്ച് മനോജ് നാരായണൻ സംവിധാനം ചെയ്ത ‘ബ്ലാക്ക് ഔട്ട്’ എന്ന നാടകമാണ് യാത്രയിൽ കളിക്കുക. കാസർകോട്ടെ മാണിയാട്ട് 13-ന് രാവിലെ 10-ന് സംവിധായകൻ രഞ്ജിത്ത് ഉദ്ഘാടനംചെയ്യും.സമാപനസമ്മേളനം തിരുവനന്തപുരം ഗണേശം ഓഡിറ്റോറിയത്തിൽ സുര്യ കൃഷ്ണമൂർത്തി ഉദ്ഘാടനംചെയ്യും. ശിവജി ഗുരുവായൂരിന്റെ നേതൃത്വത്തിലുള്ള 13 അംഗ സംഘമാണ് നാടകം അവതരിപ്പിക്കുന്നത്.
അനുബന്ധമായി വിവിധ മേഖലകളിൽ നടക്കുന്ന പരിപടിയുടെ ഭാഗമായി മണത്തണയിൽ നാടക പ്രവർത്തക കൂട്ടയ്മ സംഘടിപ്പിച്ചു. എൻ എസ് മണത്തണ ഉദ്‌ഘാടനം ചെയ്തു. സുകേഷ് മണത്തണ ,ഡൊമിനിക്ക് ,സുഷമ എന്നിവർ സംസാരിച്ചു.
As part of the Survival Drama Journey, a theatrical group was organized