കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയമെന്ന് ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളും ടാർഗറ്റ് മറികടന്നു.കൊവിഡ് ടെസ്റ്റ് ഡ്രൈവ് വൻ വിജയമെന്ന് ആരോഗ്യ വകുപ്പ്. എല്ലാ ജില്ലകളും ടാർഗറ്റ് മറികടന്നു.

By MS WEB DESK | Saturday April 17th, 2021

SHARE NEWS

രണ്ടര ലക്ഷം പരിശോധന ലക്ഷ്യമിട്ട സ്ഥാനത്ത് 3,00,971 പരിശോധനകൾ നടത്തി. ഏറ്റവും കൂടുതൽ പരിശോധനകൾ നടന്നത് കോഴിക്കോട് ജില്ലയിലാണ്. 39565 സാമ്പിളുകളാണ് ജില്ലയിൽ പരിശോധിച്ചത്. തിരുവനന്തപുരത്ത് 29,008 ഉം എറണാകുളത്ത് 36,671 പേരെയും പരിശോധിച്ചു. കൊവിഡ് മാസ് പരിശോധനക്ക് ജനങ്ങളുടെ പൂർണ സഹകരണമുണ്ടായി.

തിരുവനന്തപുരം ജില്ലയിൽ ടാർഗറ്റ് നൽകിയിരുന്നത് 22,600 പരിശോധനകൾക്കാണ്. എന്നാൽ നടത്തിയത് 29,008 പരിശോധനകളാണ്. ഇന്നലെ 14,087 പരിശോധനകളും ഇന്ന് 14,921 പരിശോധനകളും നടത്തി. 22,284 ആർടിപിസിആർ പരിശോധനകളും 6,245 റാപ്പിഡ് ആന്റിജൻ പരിശോധനകളും 479 മറ്റു പരിശോധനകളും നടത്തി.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read