കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ മാറ്റില്ല; എഴുതുന്നത് നാലുലക്ഷം പേർ

By | Sunday February 16th, 2020

SHARE NEWS

തിരുവനന്തപുരം: എസ്ബിഐ ക്ലറിക്കൽ കേഡർ ജൂനിയർ അസോഷ്യേറ്റ് തസ്തികയിലേക്കുള്ള പ്രാഥമിക പരീക്ഷ നടക്കുന്നുണ്ടെങ്കിലും മുൻകൂട്ടി തീരുമാനിച്ച കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് (കെഎഎസ്) പരീക്ഷ മാറ്റാനാവില്ലെന്ന് പി.എസ്‌.സി അധികൃതർ. സംസ്ഥാനത്തെ 1534 കേന്ദ്രങ്ങളിലായി 22ന് നടക്കുന്ന കെഎഎസ് പ്രാഥമിക പരീക്ഷയ്ക്കുള്ള ഒരുക്കങ്ങൾ പൂർത്തിയായി. 4,00,014 പേരാണ് പരീക്ഷ എഴുതുന്നത്. എന്തെങ്കിലും കാരണവശാൽ കെഎഎസ് പരീക്ഷ എഴുതാൻ സാധിക്കാത്തവരെ അയോഗ്യരാക്കില്ലെന്നും പി.എസ്.സി അറിയിച്ചു.

രാവിലെ 10 മുതൽ 12 വരെയും ഉച്ചയ്ക്ക് 1.30 മുതൽ 3.30 വരെയുമാണ് പരീക്ഷ. ഉദ്യോഗാർഥിയുടെ കൂടെയുള്ള ആരെയും പരീക്ഷാ കേന്ദ്രത്തിന്റെ വളപ്പിൽ പ്രവേശിപ്പിക്കില്ല. പരീക്ഷാ സമയത്തിനു 15 മിനിറ്റ് മുൻപ് മുതൽ ഉദ്യോഗാർഥികളെ പരീക്ഷാ ഹാളിലേക്ക് പ്രവേശിപ്പിക്കും. പഠന വസ്തുക്കൾ, കടലാസ് തുണ്ടുകൾ, ജ്യാമിതീയ ഉപകരണങ്ങൾ, ബോക്സ്, പ്ലാസ്റ്റിക് കവർ, റബർ, എഴുത്തു പാഡ്, ലോഗരിതം പട്ടിക, പഴ്സ്, പൗച്ച്, പെൻഡ്രൈവ്, കാൽക്കുലേറ്റർ, ഇലക്ട്രോണിക് പേന, സ്കാനർ, ഹെൽത്ത് ബാൻഡ്, ക്യാമറ പെൻ, മൊബൈൽ ഫോൺ, ബ്ലൂടൂത്ത്, ഇയർഫോൺ, മൈക്രോഫോൺ, പേജർ, റിസ്റ്റ് വാച്ച്, സ്മാർട് വാച്ച്, ക്യാമറാ വാച്ച്, ക്യാമറ/ബ്ലൂടൂത്ത് തുടങ്ങിയവ ഒളിപ്പിക്കുവാൻ തരത്തിലുള്ള ലോഹ/പ്ലാസ്റ്റിക് വസ്തുക്കൾ, പൊതിഞ്ഞതോ അല്ലാത്തതോ ആയ ഭക്ഷണം, കുപ്പിവെള്ളം എന്നിവ പരീക്ഷാ ഹാളിൽ അനുവദിക്കില്ല.

മൊബൈൽ ഫോൺ കയ്യിലോ മേശപ്പുറത്തോ ക്ലാസിനു പുറത്തോ വയ്ക്കാൻ അനുവദിക്കില്ല. ബാഗ്, പഴ്സ്, ഫോൺ തുടങ്ങിയവയുമായി വരുന്ന ഉദ്യോഗാർഥികൾക്കു ഹാളിനു പുറത്തുള്ള മുറിയിൽ സാധനങ്ങൾ സൂക്ഷിക്കാം. സംശയമുള്ള ഉദ്യോഗാർഥികളെ ഉദ്യോഗസ്ഥർ ഇൻവിജിലേറ്റർമാരുടെ സഹായത്തോടെ പരിശോധിക്കും. അഡ്മിഷൻ ടിക്കറ്റ്, അസൽ തിരിച്ചറിയൽ രേഖ, നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന എന്നിവ മാത്രമേ ഹാളിൽ അനുവദിക്കൂ. ഉദ്യോഗാർഥികളുടെ അഡ്‌മിഷൻ ടിക്കറ്റ് പി.എസ്‌.സിയുടെ വെബ്‌സൈറ്റിൽ ലഭ്യമാണ്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read