നാലുവരി പാതയ്ക്ക് ചുരം വേണ്ടെന്ന് ; മുഖ്യമന്ത്രിക്ക് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതരുടെ നിവേദനം

By | Thursday November 7th, 2019

SHARE NEWS

കൊട്ടിയൂർ : നാലുവരി പാത അമ്പായത്തോട് തലപ്പുഴ 44 ആം മൈലിലൂടെ ചുരമില്ലാതെ നിർമ്മിക്കണമെന്ന് ആവശ്യപ്പെട്ട് പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് അധികൃതർ മുഖ്യമന്ത്രിയെ നേരിൽ കണ്ട് നിവേദനം നൽകി. മട്ടന്നൂർ വിമാനത്താവളത്തിലേക്കുള്ള നാല് വരി പാത അമ്പായത്തോട് തലപ്പുഴ ചുരം രഹിത വഴി, നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് പ്രമേയം പാസാക്കിയിരുന്നു. അഡ്വ . സണ്ണി ജോസഫ് എംഎൽഎ, പേരാവൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.പ്രസന്ന, വൈസ് പ്രസിഡന്റ് അഡ്വ. വി. ഷാജി, അംഗങ്ങളായ വർഗ്ഗീസ് ജോസഫ്, മാത്യു പറമ്പൻ എന്നിവർ ചേർന്നാണ് നിവേദനം നൽകിയത്.ഇന്ന് 11 മണിക്ക് സെക്രട്ടറിയേറ്റിലെത്തിയാണ് നിവേദനം സമർപ്പിച്ചത്.

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read