Categories
headlines

കോവിഡ് ലോക്ഡൗൺ : പേരാവൂർ എക്സൈസ് ഇരുന്നൂറോളം ലിറ്റർ വാഷ് പിടിച്ചെടുത്ത് നശിപ്പിച്ചു.

കേളകം: കോവിഡ് – 19 ലോക്ഡൗൺ മൂലം മദ്യശാലകൾ അടഞ്ഞുകിടക്കുന്ന സാഹചര്യത്തിൽ വ്യാജചാരായ ഉൽപ്പാദനത്തിനായി തയ്യാറാക്കിയ 200 ലിറ്ററോളം വാഷ് രണ്ട് വ്യത്യസ്ത കേസുകളിലായി പേരാവൂർ എക്സൈസ് സംഘം കണ്ടെത്തി നശിപ്പിച്ചു.

 

എക്സൈസ് കമ്മീഷണറുടെ ഉത്തര മേഖലാ സ്ക്വാഡ് അംഗം പ്രവന്റീവ് ഓഫീസർ എംപി സജീവന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഞായറാഴ്ച പുലർച്ചെയും ഉച്ചയ്ക്കുമായി നരിക്കടവ്, ചെട്ടിയാംപറമ്പ് ഭാഗങ്ങളിൽ നടത്തിയ റെയ്ഡുകളിലാണ് വാഷ് കണ്ടെത്തിയത്.

 

ഞായറാഴ്ച പുലർച്ചെ നരിക്കടവ് ഭാഗത്ത് നടത്തിയ റെയ്ഡിൽ 75 ലിറ്റർ വാഷും വാറ്റുപകരണങ്ങളും കണ്ടെത്തി .നരിക്കടവ് സ്വദേശിയായ താന്നിമലയിൽ  തങ്കച്ചൻ എന്ന ജോൺസൺ (51) എന്നയാൾക്കെതിരെയും ഉച്ചയ്ക്ക് ചെട്ടിയാംപറമ്പ് ഭാഗത്തു നടത്തിയ റെയ്ഡിൽ 110 ലിറ്റർ വാഷ് കണ്ടെടുത്ത് കോളശേരിൽ   കെ വി ശശീന്ദ്രൻ (58) എന്നയാൾക്കെതിരെയും അബ്കാരി നിയമപ്രകാരം കേസെടുത്തു. ഇരുവരും മുൻ അബ്കാരി കേസുകളിലെ പ്രതികളാണ്. ഇവരുടെ താമസ സ്ഥലത്തിനു സമീപത്തു നിന്നാണ് വാഷ് കണ്ടെടുത്തത്.

 

പ്രവന്റീവ് ഓഫീസർ എം പി സജീവന്റെ നേതൃത്വത്തിൽ നടന്ന റെയ്ഡുകളിൽ പ്രവന്റീവ് ഓഫീസർ (ഗ്രേഡ്) ഇ സി ദിനേശൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ സി എം ജയിംസ്, കെ എ മജീദ്, പി എസ് ശിവദാസൻ, എൻ സി വിഷ്ണു എന്നിവർ പങ്കെടുത്തു

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP