സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫ് നടപടി ശരിയായില്ല; എംവി ജയരാജൻ

By | Thursday April 8th, 2021

SHARE NEWS

കണ്ണൂർ: സമാധാന യോഗം ബഹിഷ്‌കരിച്ച യുഡിഎഫിന്റെ നടപടി ശരിയായില്ലെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. മുസ്‌ലിം ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതകം ദൗർഭാഗ്യകരമാണ്. അത് ആരും അംഗീകരിക്കുന്നില്ലെന്നും ജയരാജൻ വ്യക്‌തമാക്കി.കണ്ണൂർ പാനൂരിൽ യൂത്ത് ലീഗ് പ്രവർത്തകന്റെ കൊലപാതകത്തെ തുടർന്നുള്ള സംഘർഷാവസ്‌ഥ പരിഹരിക്കാൻ ജില്ലാ കളക്‌ടർ വിളിച്ച യോഗമാണ് യുഡിഎഫ് ബഹിഷ്‌കരിച്ചത്. പോലീസ് നടപടി ഏകപക്ഷീയം ആണെന്നായിരുന്നു യുഡിഎഫ് നിലപാട്. കൊലപാതകികളുടെ നേതാക്കളാണ് യോഗത്തിൽ ഇരിക്കുന്നതെന്ന് സതീശൻ പാച്ചേനി പറഞ്ഞു. ഇത്തരം ആളുകളുമായി ചർച്ചക്കില്ലെന്നും ഡിസിസി പ്രസിഡണ്ട് വ്യക്‌തമാക്കി

English summary
ചുവടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മലയോര ശബ്ദത്തിന്റേത്ല്ല . സോഷ്യല്‍ നെറ്റ്‌വര്‍ക്ക് വഴി ചര്‍ച്ചയില്‍ പങ്കെടുക്കുന്നവര്‍ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീര്‍ത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നത് സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വ്യക്തികള്‍, മതസ്ഥാപനങ്ങള്‍ എന്നിവയ്‌ക്കെതിരേയുള്ള പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്

Send News:

Also Read