Categories
localnews

രണ്ടാം പിണറായി മന്ത്രിസഭയുടെ 10 പ്രത്യേകതകൾ

ഒട്ടേറെ പ്രത്യേകതകളുള്ള മന്ത്രിസഭയാണ് ഇത്തവണത്തേത്. മന്ത്രിമാർ മുതൽ സത്യപ്രതിജ്ഞവരെ നീളുന്നു പ്രത്യേകതകൾ.

• എൽഡിഎഫിൽ മൂന്നു വനിതാ മന്ത്രിമാർ ആദ്യം
• കമ്യൂണിസ്റ്റ് പാര്‍ട്ടി പിളര്‍ന്നതിനു ശേഷം സിപിഐയ്ക്കു വനിതാ മന്ത്രി ആദ്യം
• നെടുമങ്ങാട് മണ്ഡലത്തിൽ ജയിച്ച ജി.ആർ. അനിലാണ് സിപിഐ മന്ത്രിമാരിൽ ഒരാൾ. സിപിഐയ്ക്ക് ഈ മണ്ഡലത്തിൽനിന്ന് മന്ത്രി ഉണ്ടാകുന്നത് ആദ്യം.
• 1957, 1967 മന്ത്രിസഭകളിൽ അംഗമായിരുന്ന ടി.എ. മജീദിനുശേഷം തലസ്ഥാനത്ത് സിപിഐ മന്ത്രി ആദ്യം.
• ആദ്യ മന്ത്രിസഭയ്ക്കുശേഷം, സിപിഎം – സിപിഐ മന്ത്രിമാരെല്ലാം പുതുമുഖങ്ങളാകുന്നത് ആദ്യം.

• മാധ്യമപ്രവർത്തക മന്ത്രിയാകുന്നത് ആദ്യം – വീണാ ജോർജ്.
• തലസ്ഥാനത്ത് മൂന്നു മന്ത്രിമാരുണ്ടാകുന്നത് ആദ്യം.
• പഞ്ചായത്ത് പ്രസിഡന്റ്, മേയർ പദവിയിലിരുന്നശേഷം ആദ്യമായി മന്ത്രിപദവിയിലെത്തുന്നത് വി. ശിവൻകുട്ടി.
• മുഖ്യമന്ത്രിയും മകളുടെ ഭർത്താവും ഒരുമിച്ച് മന്ത്രിസഭയിലെത്തുന്നത് ആദ്യം.
• 5 വർഷം പൂർത്തിയാക്കിയശേഷം അതേ മുന്നണിയുടെ സർക്കാർ അധികാരത്തിലേറുന്നത് ആദ്യം. 500 പേർ പങ്കെടുക്കുന്ന സത്യപ്രതിജ്ഞയും ആദ്യം.

Spread the love
മലയോരശബ്ദം ഫേസ്ബുക്ക്, ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

News from our Regional Network

tvnews
tvnews
tvnews
tvnews
tvnews
Malayorashabdam Live

RELATED NEWS


NEWS ROUND UP