കൊട്ടിയൂർ: എം എൽ എ ഫണ്ടിൽ നിന്നും കൊട്ടിയൂർ നെഹ്‌റു സ്മാരക ഗ്രന്ഥശാലയ്ക്ക് അനുവദിച്ച പുസ്തകങ്ങളുടെ ഏറ്റുവാങ്ങൽ നീണ്ടുനോക്കി ടൗണിൽ വെച്ച് നടന്നു. എം എൽ എ അഡ്വ: സണ്ണി ജോസഫ് പുസ്തകങ്ങൾ കൈമാറിക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു. കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റോയ് നമ്പുടാകം മുഖ്യാതിഥിയായിരുന്നു.
ഗ്രന്ഥശാല പ്രസിഡന്റ് കെ സി വർക്കി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ലൈബ്രറി കൗൺസിൽ സംസ്ഥാന കമ്മറ്റിയംഗം കെ എ ബഷീർ, ഗ്രന്ഥശാല രക്ഷാധികാരി എം ഐ ചെറിയാൻ, സെക്രട്ടറി ടി കെ ശിവൻ, കെ ടി തോമസ് തുടങ്ങിയവർ സംസാരിച്ചു.
The reception of the books allotted to the Kotiyur Nehru Memorial Library was held in the long-awaited town.