---
title: "അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി. "
english_title: "Cannabis plants grown in the kitchen garden were seized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/103649/cannabis-plants-grown-in-the-kitchen-garden-were-seized"
published_at: "2023-03-17T22:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6414a2110954d_kanchav_aduka.jpg"
keywords: []
---

# അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ പിടികൂടി. 

> **Lead Summary:** **കൂത്തുപറമ്പ്: **കൂത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ ചുമതലവഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൈതേരി കപ്പണ ഭാഗത്ത് നടത്തിയ പരിശോധനയിൽ 3 കഞ്ചാവ് ചെടികൾ പിടികൂടി.

## Article Content

**കൂത്തുപറമ്പ്: **കൂത്തുപറമ്പ എക്സൈസ് സർക്കിൾ ഇൻസ്പെക്ടരുടെ ചുമതലവഹിക്കുന്ന പിണറായി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ സുബിൻ രാജും പാർട്ടിയും രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ കൈതേരി കപ്പണ ഭാഗത്ത് നടത്തിയ പരിശോധനയിൽ 3 കഞ്ചാവ് ചെടികൾ പിടികൂടി.

കണ്ടംകുന്ന് അoശം കൈതേരി ദേശത്ത് കൈതേരി ലക്ഷം വീട് കോളനിയിൽ വീടിൻ്റെ അടുക്കളത്തോട്ടത്തിൽ വളർത്തിയ കഞ്ചാവ് ചെടികൾ ആണ് കണ്ടെടുത്തത്. 84 CM,65 CM,51 CM വീതം നീളമുള്ള കഞ്ചാവ് ചെടികളാണ് പിടികൂടിയത്.കഞ്ചാവ് ചെടികൾ നട്ടുവളർത്തിയതിന് കൈതേരി കപ്പണ സ്വദേശി സിജിഷ് പി.വി.S/O നാരായണൻ എന്നയാളുടെ പേരിൽ NDPS കേസ്സെടുത്തു.കൂത്തുപറമ്പ്, മാനന്തവാടി പോലിസ് സ്‌റ്റേഷനുകളിലെ മുൻ കഞ്ചാവ് കേസുകളിൽ പ്രതിയായിരുന്ന സിജിഷ് സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടതിനാൽ അറസ്റ്റ് ചെയ്യാൻ സാധിച്ചില്ല.

പ്രിവന്റിവ് ഓഫീസർ സുകേഷ് കുമാർ വണ്ടിച്ചാലിൽ ,റാഫി K V, സിവിൽ എക്സൈസ് ഓഫിസർമാരായ പ്രജീഷ് കോട്ടായി, വിഷ്ണു.എൻ.സി, ജിജീഷ് സി ,ശജേഷ്.സി.കെ കൂത്തുപറമ്പ റെയിഞ്ച് ഓഫിസിലെ വനിത സിവിൽ എക്സൈസ് ഓഫിസർ ഷീബ കെ. പി.എന്നിവരാണ് പാർട്ടിയിൽ ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/103649/cannabis-plants-grown-in-the-kitchen-garden-were-seized)