---
title: "ചാര്‍ജ് വര്‍ധനവില്‍ ഉത്സവഘോഷകമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഉത്സവഘോഷകമ്മിറ്റി"
english_title: "Utsav Ghosha Committee has nothing to do with the increase in charges"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/104157/utsav-ghosha-committee-has-nothing-to-do-with-the-increase-in-charges"
published_at: "2023-03-20T19:23:00+05:30"
category: "വയനാടന്‍ വിശേഷങ്ങള്‍"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/641865ae04158_zvz_sxgfdv.jpg"
keywords: []
---

# ചാര്‍ജ് വര്‍ധനവില്‍ ഉത്സവഘോഷകമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഉത്സവഘോഷകമ്മിറ്റി

> **Lead Summary:** **മാനന്തവാടി: **വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അമ്യുസ് മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍, മരണക്കിണര്‍ ഉള്‍പ്പെടെയുള്ളവയുടെ ചാര്‍ജ് വര്‍ധനവില്‍ ഉത്സവഘോഷകമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഉത്സവഘോഷകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

## Article Content

**മാനന്തവാടി: **വള്ളിയൂര്‍ക്കാവ് ആറാട്ട് മഹോത്സവത്തിന്റെ ഭാഗമായി നടന്നുവരുന്ന അമ്യുസ് മെന്റ് പാര്‍ക്കിലെ യന്ത്ര ഊഞ്ഞാല്‍, മരണക്കിണര്‍ ഉള്‍പ്പെടെയുള്ളവയുടെ ചാര്‍ജ് വര്‍ധനവില്‍ ഉത്സവഘോഷകമ്മിറ്റിക്ക് യാതൊരു ബന്ധവും ഇല്ലെന്ന് ഉത്സവഘോഷകമ്മിറ്റി പ്രസ്താവനയില്‍ അറിയിച്ചു.

ചാര്‍ജ് വര്‍ധനവിന്റെ പേരില്‍ ഉത്സവഘോഷകമ്മിറ്റി ഓഫിസിലേക്ക് മാര്‍ച്ച് നടത്തുമെന്ന് ചില യുവജന സംഘടനകളുടെ പ്രസ്താവന അപലപനിയവും വസ്തുത മനസിലാക്കാതെയുള്ളതാണെന്നും, ചന്തയും എക്‌സിബിഷന്‍ ട്രെഡ്‌ഫെയറും ലേലം ചെയ്യുന്നത് ദേവസ്വവും, നടത്തിപ്പ് ലേലം ഏറ്റെടുത്ത സ്വകാര്യ വ്യക്തികളുമാണ്. ഇത് മനസിലാക്കാതെ ഉത്സവഘോഷകമ്മിറ്റിയെ വിവാദത്തിലേക്ക് വലിച്ചിഴക്കരുതെന്നും ഭാരവാഹികള്‍ പ്രസ്താവനയില്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/104157/utsav-ghosha-committee-has-nothing-to-do-with-the-increase-in-charges)