ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്

ഫിന്‍ലന്‍ഡ് ലോകത്ത് ഏറ്റവും സന്തോഷമുള്ള രാജ്യം - ഇന്ത്യ 125-ാമത്
Mar 22, 2023 05:28 PM | By Sheeba G Nair

ഫിന്‍ലന്‍ഡ്: ലോകത്തില്‍ ഏറ്റവും സന്തോഷമുള്ള രാജ്യമെന്ന പദവി ഫിന്‍ലന്‍ഡ് നിലനിര്‍ത്തി. തിങ്കളാഴ്ച പ്രസിദ്ധീകരിച്ച ഇക്കൊല്ലത്തെ ലോക സന്തോഷ റിപ്പോര്‍ട്ടില്‍ ഒന്നാമതെത്തിയ ഫിന്‍ലന്‍ഡ്, കഴിഞ്ഞ ആറു വര്‍ഷമായി തുടര്‍ച്ചയായി ഈ പദവി നിലനിര്‍ത്തുകയാണ്. ഫിന്‍ലാന്‍റിനു പിന്നാലെ ഡെന്‍മാര്‍ക്ക്, ഐസ്ലന്‍ഡ്, ഇസ്രയേല്‍, നെതര്‍ലന്‍ഡ്സ്, സ്വീഡന്‍, നോര്‍വേ, സ്വിറ്റ്സര്‍ലന്‍ഡ്, ലക്സംബര്‍ഗ്, ന്യൂസിലന്‍ഡ് എന്നീ രാജ്യങ്ങള്‍ ആദ്യ പത്തില്‍ ഇടംപിടിച്ചു.ജര്‍മനിയുടെ സ്ഥാനം പതിനാറാമതാണ്.

പോയവര്‍ഷം 14ാം സ്ഥാനത്തായിരുന്നു. നേപ്പാള്‍, ചൈന, ബംഗ്ളാദേശ് രാജ്യങ്ങള്‍ക്കു പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം~125. റഷ്യ 70-ാം സ്ഥാനത്തും യുക്രെയ്ന്‍ 92-ാം സ്ഥാനത്തുമാണ്. അഫ്ഗാനിസ്ഥാനും ലബനനുമാണ് പട്ടികയിലെ അവസാനത്തെ രാജ്യങ്ങള്‍. യുഎന്‍ സുസ്ഥിര വികസന സൊല്യൂഷന്‍സ് നെറ്റ്വര്‍ക്ക് പ്രസിദ്ധീകരണമായ റിപ്പോര്‍ട്ട്, 150ലധികം രാജ്യങ്ങളിലെ ആളുകളില്‍ നിന്നുള്ള ആഗോള സര്‍വേ ഡാറ്റയെ അടിസ്ഥാനമാക്കിയുള്ളതാണ്. 2020 മുതല്‍ 2022 വരെയുള്ള മൂന്ന് വര്‍ഷങ്ങളിലെ ശരാശരി ജീവിത മൂല്യനിര്‍ണയത്തെ അടിസ്ഥാനമാക്കിയാണ് രാജ്യങ്ങളെ സന്തോഷത്തിന്‍റെ അടിസ്ഥാനത്തിലാണ് റാങ്ക് ചെയ്യുന്നത്.

2023 ലെ ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യങ്ങളുടെ പട്ടികയില്‍ ആദ്യത്തെ 20 രാജ്യങ്ങള്‍. 1. ഫിന്‍ലാന്‍ഡ്. 2. ഡെന്മാര്‍ക്ക്. 3. ഐസ്ളാന്‍ഡ്. 4. ഇസ്രായേല്‍. 5. നെതര്‍ലാന്‍ഡ്സ്. 6. സ്വീഡന്‍. 7. നോര്‍വേ. 8. സ്വിറ്റ്സര്‍ലന്‍ഡ്. 9. ലക്സംബര്‍ഗ്. 10. ന്യൂസിലാന്‍ഡ്. 11. ഓസ്ട്രിയ. 12. ഓസ്ട്രേലിയ. 13. കാനഡ. 14. അയര്‍ലന്‍ഡ്. 15. യുണൈറ്റഡ് സ്റേററ്റ്സ്. 16. ജര്‍മ്മനി. 17. ബെല്‍ജിയം. 18. ചെക്ക് റിപ്പബ്ളിക് . 19. യുണൈറ്റഡ് കിംഗ്ഡം. 20. ലിത്വാനിയ. ഗാലപ്പ് വേള്‍ഡ് പോളില്‍ നിന്നുള്ള ജീവിത വിലയിരുത്തലുകളെ അടിസ്ഥാനമാക്കിയുള്ള വേള്‍ഡ് ഹാപ്പിനസ് റിപ്പോര്‍ട്ട് റാങ്കിംഗ് പ്രകാരം തുടര്‍ച്ചയായി ആറാം വര്‍ഷവും ഫിന്‍ലന്‍ഡ് ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യമായി മാറി. നോര്‍ഡിക് രാജ്യവും അതിന്‍റെ അയല്‍ക്കാരുമാണ് കൂടുതല്‍ സന്തോഷിക്കുന്നവര്‍.

(ആരോഗ്യകരമായ) ആയുര്‍ദൈര്‍ഘ്യം, ആളോഹരി ജിഡിപി, സാമൂഹിക പിന്തുണ, കുറഞ്ഞ അഴിമതി, കൂടാതെ സമൂഹത്തിലെ ഔദാര്യം. പരസ്പരം, പ്രധാന ജീവിത തീരുമാനങ്ങള്‍ എടുക്കാനുള്ള സ്വാതന്ത്ര്യം എന്നിവ അടിസ്ഥാനപ്പെടുത്തിയാണ്.ഒരു സമൂഹത്തിന്റെയും അതിലെ അംഗങ്ങളുടെയും എല്ലാ ഘടകങ്ങളുടെയും ക്ഷേമത്തിന്റെ സമഗ്രമായ വീക്ഷണം എടുക്കുന്നത് മെച്ചപ്പെട്ട ജീവിത വിലയിരുത്തലുകളും സന്തോഷകരമായ രാജ്യങ്ങളും ഉണ്ടാക്കുന്നു.

Finland

Next TV

Related Stories
കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

May 28, 2023 09:05 PM

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4 മുതൽ.

കേരളത്തിൽ നിന്നുള്ള ഹജ്ജ് വിമാന സർവീസ് ജൂൺ 4...

Read More >>
കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

May 28, 2023 07:35 PM

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ

കർഷക ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ; കെഎഫ്എ...

Read More >>
വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

May 28, 2023 07:26 PM

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു

വെള്ളമുണ്ട ഡിവിഷൻ എം.പി വീരേന്ദ്രകുമാർ അനുസ്മരണം സംഘടിപ്പിച്ചു...

Read More >>
ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

May 28, 2023 05:13 PM

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ റാലി നടത്തി

ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിൽ വമ്പിച്ച കർഷക പ്രതിഷേധ...

Read More >>
ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

May 28, 2023 03:42 PM

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു : രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം

ഫുട്ബോൾ മാച്ച് കഴിഞ്ഞു മടങ്ങുന്നതിനിടെ ഒഴുക്കിൽപ്പെട്ടു, രണ്ട് കുട്ടികൾക്ക്...

Read More >>
Top Stories










News Roundup






GCC News






Entertainment News