മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സ്ഥലപരിമിതിക്കുള്ളിലെ വീർപ്പുമുട്ടലിൽനിന്ന്‌ സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുന്നു.

മുഴക്കുന്ന് പോലീസ് സ്റ്റേഷൻ സ്ഥലപരിമിതിക്കുള്ളിലെ വീർപ്പുമുട്ടലിൽനിന്ന്‌ സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുന്നു.
Apr 11, 2023 08:46 PM | By Daniya

ഇരിട്ടി : മുഴക്കുന്ന് പോലീസ് സ്റ്റേഷൻ വാടകക്കെട്ടിടത്തിലെ സ്ഥലപരിമിതിക്കുള്ളിലെ വീർപ്പുമുട്ടലിൽനിന്ന്‌ സ്വന്തം കെട്ടിടത്തിലേക്ക് മാറാൻ ഒരുങ്ങുന്നു. ജനകീയ പങ്കാളിത്തത്തോടെ നിർമിക്കുന്ന പുതിയ പോലീസ് സ്റ്റേഷൻ കെട്ടിടത്തിന്റെ നിർമാണം അന്തിമഘട്ടത്തിലാണ്. പോലീസ് ആസ്ഥാനത്തുനിന്ന്‌ അനുമതി ലഭിക്കുന്നതോടെ സ്റ്റേഷൻ പുതിയ കെട്ടിടത്തിലേക്ക് മാറും. നാട്ടുകാർ പണം പിരിച്ചെടുത്താണ് കെട്ടിട നിർമാണത്തിന് ആവശ്യമായ സ്ഥലം വാങ്ങിയത്. 2016-ൽ യു.ഡി.എഫ്. സർക്കാരിന്റെ അവസാനകാലത്താണ് കാക്കയങ്ങാട് ആസ്ഥാനമായി മുഴക്കുന്നിൽ പോലീസ് സ്റ്റേഷൻ അനുവദിച്ചത്. പാലപ്പുഴ-കാക്കയങ്ങാട് റോഡരികിലെ ചെറിയ കെട്ടിടത്തിലാണ് സ്റ്റേഷൻ തുടങ്ങിയത്. നാൽപ്പതോളം പോലീസുകാർ വളരെ പ്രയാസപ്പെട്ടാണ് ഇവിടെ ജോലിയെടുക്കുന്നത്.

പോലീസ് വാഹനം പാർക്ക് ചെയ്യാൻ പോലും സ്ഥലമില്ല. നാട്ടുകാർ ജനകീയ കമ്മിറ്റി രൂപവത്കരിച്ചാണ് സ്റ്റേഷൻ നിർമാണത്തിനുള്ള സ്ഥലം കണ്ടെത്തിയത്. കാക്കയങ്ങാട്-പുന്നാട് റോഡിൽ 45 സെൻറ് സ്ഥലം വാങ്ങി സർക്കാരിലേക്ക് കൈമാറി. തുടർന്ന് 2022 ജനുവരിയിൽ കെട്ടിടം പണി ആരംഭിച്ചു. 1.75 കോടി രൂപ ചെലവിലാണ് കെട്ടിടം നിർമിക്കുന്നത്. 7000 ചതുരശ്രയടിയിൽ രണ്ടുനിലയാണ്‌ കെട്ടിടത്തിനുള്ളത്‌.

പഞ്ചായത്ത് മുൻ ഭരണസമിതിയുടെയും വ്യാപാരി വ്യവസായി യൂണിറ്റുകളുടെയും ഇടപെടൽ എല്ലാ പ്രവർത്തനങ്ങളും ലക്ഷ്യത്തിലെത്താൻ സഹായിച്ചു. പോലീസ് സ്റ്റേഷനിലേക്കുള്ള റോഡിന്റെ കോൺക്രീറ്റ് ഉദ്ഘാടനം കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ കെട്ടിടം തുറക്കാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിമിതമായ സൗകര്യങ്ങളിൽ ജോലി ചെയ്ത ഉദ്യോഗസ്ഥർക്ക് വലിയൊരു ആശ്വാസമാണ്.

Muzukkunn police station is all set to shift from a bulge within the premises to its own building.

Next TV

Related Stories
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

May 11, 2025 08:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ...

Read More >>
കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

May 11, 2025 06:52 PM

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

May 11, 2025 04:58 PM

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ...

Read More >>
അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

May 11, 2025 03:59 PM

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ...

Read More >>
Top Stories