---
title: "കൊട്ടിയൂർ -വയനാട് ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും."
english_title: "The maintenance of the Kottiur-Wayanad pass road will begin on Monday. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/114405/the-maintenance-of-the-kottiur-wayanad-pass-road-will-begin-on-monday"
published_at: "2023-05-12T21:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/645e68c035bce_kottiyoor_plch.jpg"
keywords: []
---

# കൊട്ടിയൂർ -വയനാട് ചുരം പാതയുടെ അറ്റകുറ്റപ്പണികൾ തിങ്കളാഴ്ച ആരംഭിക്കും.

> **Lead Summary:** **കൊട്ടിയൂർ : **തകർന്ന് ഗതാഗതം ദുസ്സഹമായ കൊട്ടിയൂർ വയനാട് ചുരം പാത അടിയന്തരമായി പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുമായി നടത്തിയ ചർച്ചയെ തുടർന്ന് ശനിയാഴ്ച തന്നെ നിർമാണസാമഗ്രികൾ ഇറക്കുകയും, തിങ്കളാഴ്ചമുതൽ റോഡിൻറെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ ആരംഭിക്കാനും തീരുമാനമാവുകയും ചെയ്തു .85 ലക്ഷം രൂപ ചിലവിട്ട് നടത്തുന്ന അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

## Article Content

**കൊട്ടിയൂർ : **തകർന്ന് ഗതാഗതം ദുസ്സഹമായ കൊട്ടിയൂർ വയനാട് ചുരം പാത അടിയന്തരമായി പുനർ നിർമ്മിക്കണം എന്നാവശ്യപ്പെട്ട് അഡ്വ. സണ്ണി ജോസഫ് എംഎൽഎ പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുമായി നടത്തിയ ചർച്ചയെ തുടർന്ന് ശനിയാഴ്ച തന്നെ നിർമാണസാമഗ്രികൾ ഇറക്കുകയും, തിങ്കളാഴ്ചമുതൽ റോഡിൻറെ അറ്റകുറ്റപ്പണികൾ ദ്രുതഗതിയിൽ ആരംഭിക്കാനും തീരുമാനമാവുകയും ചെയ്തു .85 ലക്ഷം രൂപ ചിലവിട്ട് നടത്തുന്ന അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പൂർത്തിയാക്കാനാണ് നിർദ്ദേശം. ഇരിക്കൂർ കൺസ്ട്രക്ഷൻ കമ്പനിയാണ് പ്രവൃത്തി ഏറ്റെടുത്ത് നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/114405/the-maintenance-of-the-kottiur-wayanad-pass-road-will-begin-on-monday)