---
title: "പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ എടുക്കേണ്ട നടപടികൾ; പുതിയ സർക്കുലറുമായി എഡിജിപി"
english_title: "Police"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/117605/police"
published_at: "2023-05-28T02:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64726c6a3e2b1_images_-_2023-01-21T144342.532.jpeg"
keywords: []
---

# പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ എടുക്കേണ്ട നടപടികൾ; പുതിയ സർക്കുലറുമായി എഡിജിപി

> **Lead Summary:**  **തിരുവനന്തപുരം**: കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി സർക്കുലർ ഇറക്കി. അക്രമ സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സമീപത്തുനിന്നും മാറിനിൽക്കാൻ പാടില്ല. ഡോക്ടർ പൊലിസിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ കസ്റ്റഡിയിലുള്ള ആളിനെ കാണാൻ പറ്റുന്ന ദൂരത്തിൽ മാറിനിൽക്കണം.

## Article Content

 **തിരുവനന്തപുരം**: കസ്റ്റഡിയിലുളള പ്രതിയെ മെഡിക്കൽ പരിശോധനക്ക് ഹാജരാക്കുമ്പോൾ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് ക്രമസമാധാന ചുമതലയുള്ള എഡിജിപി സർക്കുലർ ഇറക്കി. അക്രമ സ്വഭാവമുള്ള വ്യക്തിയാണെങ്കിൽ പരിശോധന നടത്തുമ്പോൾ ഡോക്ടറുടെ സമീപത്തുനിന്നും മാറിനിൽക്കാൻ പാടില്ല. ഡോക്ടർ പൊലിസിനോട് മാറിനിൽക്കാൻ ആവശ്യപ്പെട്ടാൽ കസ്റ്റഡിയിലുള്ള ആളിനെ കാണാൻ പറ്റുന്ന ദൂരത്തിൽ മാറിനിൽക്കണം.

പരിശോധന സമയത്ത് മൂർച്ചയേറിയ വസ്തുക്കളുണ്ടെങ്കിൽ മാറ്റിവയ്ക്കണം. ഒരാളെ കസ്റ്റഡിയിലെടുക്കുമ്പോൾ അക്രമ സ്വഭാവം പ്രകടിപ്പിക്കാൻ സാധ്യതയുണ്ടോയെന്ന് മനസിലാക്കണം. അക്രമ സ്വഭാവമുണ്ടെങ്കിൽ മുൻകൂട്ടി ഡോക്ടറോട് പറയണം. സ്വകാര്യതയെ ഹനിക്കാത്ത രീതിയിൽ വീഡിയോ ചിത്രീകരിക്കുകയും വേണമെന്നാണ് നിർദ്ദേശം. കസ്റ്റഡിയിലുള്ള പ്രതി കൊല്ലം കൊട്ടാരക്കരയിൽ യുവഡോക്ടറെ കുത്തിക്കൊന്ന പശ്ചാത്തലത്തിലാണ് പുതിയ സർക്കുലർ ഇറങ്ങിയിരിക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/117605/police)