---
title: "രാജ്യത്ത് ഉയർന്നുവരുന്ന ​കർഷക-തൊഴിലാളി കൂട്ടായ്മയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി "
english_title: "The Chief Minister said that the central government is trying to destroy the farmers-labourers association that is emerging in the country "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/118242/the-chief-minister-said-that-the-central-government-is-trying-to-destroy-the-farmers-labourers-association-that-is-emerging-in-the-country"
published_at: "2023-05-30T20:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647616e7505b1_xfdxdgdxbgx.jpg"
keywords: []
---

# രാജ്യത്ത് ഉയർന്നുവരുന്ന ​കർഷക-തൊഴിലാളി കൂട്ടായ്മയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി 

> **Lead Summary:** **തിരുവനന്തപുരം: **രാജ്യത്ത് ഉയർന്നുവരുന്ന ​കർഷക-തൊഴിലാളി കൂട്ടായ്മയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ​‘സി.ഐ.ടി.യു കേരള ചരിത്രം​’ പുസ്ത​കം അയ്യങ്കാളി ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിതാധികാര, സ്വേച്ഛാധിപത്യ പ്രവണതകളെ എതിർത്ത്​ പോരാടിയാണ് രാജ്യത്തെ തൊഴിലാളികൾ അവർക്കർഹമായ തൊഴിൽ സാഹചര്യങ്ങളും ന്യായമായ വേതനവും നേടിയെടുത്തത്. എന്നാൽ, ഇപ്പോൾ അത്തരം എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന തരത്തിൽ തൊഴിൽ നിയമങ്ങളെ തൊഴിലാളി വിരുദ്ധമായി മാറ്റിത്തീർത്തു.

## Article Content

**തിരുവനന്തപുരം: **രാജ്യത്ത് ഉയർന്നുവരുന്ന ​കർഷക-തൊഴിലാളി കൂട്ടായ്മയെ തകർക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. ​‘സി.ഐ.ടി.യു കേരള ചരിത്രം​’ പുസ്ത​കം അയ്യങ്കാളി ഹാളിൽ പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. അമിതാധികാര, സ്വേച്ഛാധിപത്യ പ്രവണതകളെ എതിർത്ത്​ പോരാടിയാണ് രാജ്യത്തെ തൊഴിലാളികൾ അവർക്കർഹമായ തൊഴിൽ സാഹചര്യങ്ങളും ന്യായമായ വേതനവും നേടിയെടുത്തത്. എന്നാൽ, ഇപ്പോൾ അത്തരം എല്ലാ നേട്ടങ്ങളെയും ഇല്ലാതാക്കുന്ന തരത്തിൽ തൊഴിൽ നിയമങ്ങളെ തൊഴിലാളി വിരുദ്ധമായി മാറ്റിത്തീർത്തു.

ഈ ദ്രോഹനടപടികളെ അതിദേശീയത കൊണ്ടും മതാധികാര നിലപാടുകൾകൊണ്ടും മറച്ചുവെക്കാൻ കേന്ദ്ര സർക്കാർ ശ്രമിക്കുന്നു. ഈ നീക്കങ്ങളെ സംഘ്​പരിവാർ ശക്തിപ്പെടുത്തുന്നെന്നും അദ്ദേഹം പറഞ്ഞു.​ ​സി.ഐ.ടി.യു ​​സംസ്ഥാന പ്രസിഡന്‍റ്​ ആനത്തലവട്ടം ആനന്ദൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എളമരം കരീം, ​മന്ത്രി വി. ശിവൻകുട്ടി, ടി.പി. രാമകൃഷ്‌ണൻ എം.എൽ.എ, ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ്​ ​ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു നേതാക്കളായ കെ.എൻ. ഗോപിനാഥ്, കെ.എസ്. സുനിൽ കുമാർ എന്നിവർ പങ്കെടുത്തു.​

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/118242/the-chief-minister-said-that-the-central-government-is-trying-to-destroy-the-farmers-labourers-association-that-is-emerging-in-the-country)