---
title: "സി എം ഐ ക്രൈസ്റ്റ് സ്കൂൾ ലോക പരിസ്ഥിതി ദിനം  ആചരിച്ചു "
english_title: "CMI Christ School celebrated World Environment Day"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/120017/cmi-christ-school-celebrated-world-environment-day"
published_at: "2023-06-06T06:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/647e8bb327c00_IMG-20230606-WA0010.jpg"
keywords: []
---

# സി എം ഐ ക്രൈസ്റ്റ് സ്കൂൾ ലോക പരിസ്ഥിതി ദിനം  ആചരിച്ചു 

> **Lead Summary:** സി എം ഐ ക്രൈസ്റ്റ് സ്കൂൾ ലോക പരിസ്ഥിതി ദിനം അതിന്റെതായ പ്രാധാന്യത്തോടെയും പ്രൌഡിയോടെയും ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഷാ ന്റു വളയത്തു സ്വാഗതവും, സ്കൂൾ മാനേജർ ഫാദർ ജോസ് ചൂരക്കുന്നേൽ അധ്യക്ഷതയും വഹിച്ചു.

## Article Content

സി എം ഐ ക്രൈസ്റ്റ് സ്കൂൾ ലോക പരിസ്ഥിതി ദിനം അതിന്റെതായ പ്രാധാന്യത്തോടെയും പ്രൌഡിയോടെയും ആഘോഷിച്ചു. സ്കൂൾ പ്രിൻസിപ്പൽ ഫാദർ ഷാ ന്റു വളയത്തു സ്വാഗതവും, സ്കൂൾ മാനേജർ ഫാദർ ജോസ് ചൂരക്കുന്നേൽ അധ്യക്ഷതയും വഹിച്ചു.

ശ്രി വി. സന്തോഷ്‌കുമാർ (അസിസ്റ്റന്റ് വൈൽഡ് ലൈഫ് , കൺസെർവറ്റർ)മുഖ്യ പ്രഭാഷണം നടത്തി.കുമാരി ശ്രേയ സുനിൽ പരിസ്ഥിതി ദി നത്തിന്റെ പ്രാധാന്യത്തേക്കുറിച്ച് പ്രഭാഷണം നടത്തി. പരിസ്ഥിതി ദിനാ ചാരണത്തിന്റെ ഭാഗമായി പോസ്റ്റർ നിർമാണ മത്സരവും കോളാഷ് നിർമാണ മത്സരവും നടത്തി. മുഖ്യഥിതിയും സ്കൂൾ പ്രിൻസിപ്പലും, മാനേജരും, ഫൈനാൻസ് അഡ്മിനിസ്ട്രേറ്ററും, പത്താംതരം വിദ്യാർത്ഥികൾക്കൊപ്പം വൃക്ഷ തൈകൾ നടുകയും ചെയ്തു. തുടർന്ന് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് പ്രകൃതിയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം മുഴക്കി കൊണ്ട് ജാഥ നടത്തി . ഇത് കുട്ടികൾക്കും അധ്യാപകർക്കും തികച്ചും പ്രചോധനാത്‌മകവും ആവേശകരവും ആയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/120017/cmi-christ-school-celebrated-world-environment-day)