അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ല; ആരോ​ഗ്യനില തൃപ്തികരമല്ലെന്ന് സൂചന

അരിക്കൊമ്പനെ ഉടൻ തുറന്നുവിടില്ല; ആരോ​ഗ്യനില തൃപ്തികരമല്ലെന്ന് സൂചന
Jun 6, 2023 07:53 AM | By sukanya

തിരുനെൽവേലി: അരിക്കൊമ്പനെ ഉടൻ തുറന്നു വിടില്ല. ആനയുടെ ആരോഗ്യനില തൃപ്തികരമല്ലെന്നു സൂചന ലഭിച്ചതിനെ തുടർന്നാണിത്. ഡോക്ടർമാരുടെ വിദഗ്‌ധ സംഘം അരിക്കൊമ്പനെ പരിശോധിക്കുമെന്നു തമിഴ്‌നാട് വനം വകുപ്പ്. ആവശ്യമെങ്കിൽ രണ്ടു ദിവസം കോതയാർ എത്തിച്ചു ചികിത്സ നൽകും. മയക്കുവെടിവച്ച് പിടികൂടിയ അരിക്കൊമ്പനെ തുറന്നുവിടുമെന്ന് തമിഴ്നാട് വനം മന്ത്രി വ്യക്തമാക്കിയിരുന്നു.

അരിക്കൊമ്പന്റെ ആരോ​ഗ്യനിലയിൽ പ്രശ്നമില്ലെന്നായിരുന്നു ആദ്യം പുറത്ത് വന്ന വിവരം. എന്നാൽ ഇപ്പോൾ ആനയുടെ ആരോ​ഗ്യനില തൃപ്തികരമല്ല എന്നാണ് ഇപ്പോൾ വനംവകുപ്പ് ഉദ്യോ​ഗസ്ഥർ പറയുന്നത്. ഇപ്പോഴും ആനയെ വാഹനത്തിൽ തന്നെ നിർത്തിയിരിക്കുകയാണ്. പുറത്തേക്ക് ഇറക്കുകയാണെങ്കിൽ പോലും അത് പുലർച്ചയോട് കൂടി മാത്രമേ സാധിക്കൂ എന്നാണ് വനംവകുപ്പ് പറയുന്നത്. അരിക്കൊമ്പനെ ഇന്ന് പുലർച്ചെ തേനിയിലെ പൂശാനം പെട്ടിയിൽ നിന്നാണ് തമിഴ്നാട് വനംവകുപ്പ് പിടികൂടിയത്. ഇടുക്കിയിൽ നിന്ന് മയക്കുവെടിവെച്ച് നാടുകടത്തിയ അരിക്കൊമ്പന്‍ വീണ്ടും ജനവാസമേഖലയില്‍ ഇറങ്ങിയതോടെയാണ് മയക്കുവെടിവെച്ചത്. പൂശാനംപെട്ടിക്ക് സമീപത്തെ കൃഷിത്തോട്ടത്തിൽ ഇറങ്ങിയപ്പോള്‍ വനംവകുപ്പ് മയക്കുവെടി വയ്ക്കുകയായിരുന്നു. രണ്ട് തവണ മയക്കുവെടിവെച്ചു എന്നാണ് വിവരം.

Idikki

Next TV

Related Stories
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

May 11, 2025 08:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ...

Read More >>
കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

May 11, 2025 06:52 PM

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

May 11, 2025 04:58 PM

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ...

Read More >>
അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

May 11, 2025 03:59 PM

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ...

Read More >>
Top Stories