എഴുത്തുകാരനും, വിദ്യാഭ്യാസ വിചക്ഷണനും സാമൂഹിക പ്രവർത്തകനുമായ പി. ചിത്രൻ നമ്പൂതിരിപ്പാട് (103) നിര്യാതനായി. മികച്ച അധ്യാപകനുള്ള ദേശീയ പുരസ്ക്കാരം ലഭിച്ച ഇദ്ദേഹം, തന്റെ 100-ആം വയസിലും ഹിമാലയൻ യാത്ര നടത്തിയിരുന്നു. 30 തവണയാണ് ഹിമാലയം സന്ദർശിച്ചത്. 1957 ൽ ഇ.എം.എസ് സർക്കാരിനു മലപ്പുറം ജില്ലയിലെ മൂക്കുതലയിൽ സ്വന്തം ഉടമസ്ഥതയിലുള്ള സ്കൂൾ ഒരു രൂപയ്ക്ക് നൽകി വിദ്യാഭ്യാസ രംഗത്ത് പങ്കാളിയായി.
വിരമിച്ച ശേഷം സർക്കാർ വാഗ്ദാനം ചെയ്ത ഉന്നതപദവികളും അദ്ദേഹം നിരസിച്ചു. ഏഷ്യയിലെ ഏറ്റവും വലിയ കലാ മാമാങ്കമായ ഇന്നത്തെ സംസ്ഥാന സ്കൂൾ കലോൽസവത്തിന്റെ ശിൽപിയാണ്. മലപ്പുറം ജില്ലയിലെ മൂക്കുതലയിലാണ് ജനിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളില്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്തു. പൊതുവിദ്യാഭ്യാസ ഡയറക്ടറുമായിരുന്നു. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ശില്പികളില്‍ പ്രമുഖനാണ്. തൃശ്ശൂര്‍ ചെമ്പുക്കാവിലെ മുക്തിയിലാണ് താമസം.
100 വയസ്സ് തികയാന്‍ നാലു മാസം ബാക്കിയുള്ളപ്പോള്‍ അദ്ദേഹം നടത്തിയ ഹിമാലയയാത്ര ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. 11ാം വയസിൽ ഗുരുവായൂര്‍ സത്യാഗ്രഹപ്പന്തലിലെത്തി കെ. കേളപ്പനെ സന്ദര്‍ശിച്ച അദ്ദേഹം സത്യാഗ്രഹകാലത്ത് ഗാന്ധിജിയുടെ പ്രസംഗം നേരിട്ട് കേട്ടിരുന്നു. തെളിഞ്ഞ ഓര്‍മയും ഒഴുക്കുള്ള സംഭാഷണവുമായി തന്നെത്തേടിയെത്തുന്നവര്‍ക്കു മുന്നില്‍ ചിത്രന്‍ നമ്പൂതിരിപ്പാട് എപ്പോഴും സജീവമായിരുന്നു. ഒടുവിൽ, കേള്‍വിക്കും കാഴ്ചയ്ക്കും അല്പം ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിലും ലെന്‍സ് ഉപയോഗിച്ച് വായിക്കാന്‍ ശ്രമിക്കുമായിരുന്നു.
Writer, educationist and social worker P. Actor Namboothiripad passed away.