തൃശൂർ: ഗുരുവായൂർ പടിഞ്ഞാറെ നടയിലെ സ്വകാര്യ ലോഡ്ജിൽ പെൺകുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അച്ഛനെ അറസ്റ്റ് ചെയ്തു. വയനാട് സുൽത്താൻബത്തേരി കാട്ടിക്കൊല്ലി മുഴങ്ങിൽ ചന്ദ്രശേഖരൻ (60) ആണ് അറസ്റ്റിലായത്. ചന്ദ്രശേഖരന്റെ മക്കളായ ശിവനന്ദന (12), ദേവനന്ദന (8) എന്നിവരാണ് മരിച്ചത്. ചന്ദ്രശേഖരനെ വ്യാഴാഴ്ച വൈകുന്നേരം ലോഡ്ജിൽ തെളിവെടുപ്പിനു കൊണ്ടുവന്നു. ലോഡ്ജിലെ തെളിവെടുപ്പിനുശേഷം മൂത്ത മകൾക്കു വിഷം കലർത്തി നൽകുന്നതിന് ഐസ്ക്രീം വാങ്ങിയ കടയിലും രണ്ടാമത്തെ കുട്ടിയെ ഫാനിൽ കെട്ടിതൂക്കുന്നതിനു കാവി മുണ്ട് വാങ്ങിയ ഗുരുവായൂരിലെ കടയിലും തെളിവെടുപ്പു നടത്തി. കഴിഞ്ഞ 13നാണ് ഇയാൾ കുട്ടികളെ കൊലപ്പെടുത്തിയതിനുശേഷം ജീവനൊടുക്കാൻ ശ്രമിച്ചത്.
In the incident where girls were found dead in Swakarya Lodge, Father was arrested.