ചെര്‍ക്കള: ബൈക്കപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കാസർകോട് മധൂര്‍ പട്‌ളയില്‍ ഹോട്ടല്‍ നടത്തിവരുന്ന ആലംപാടി മദക്കത്തില്‍ ഹൗസില്‍ ഹമീദ്-ഖദീജ ദമ്പതികളുടെ മകന്‍ മുഹമ്മദ് യാസീന്‍ (19) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് ചെമ്മനാട് വെച്ച് മുഹമ്മദ് യാസീന്‍ ഓടിച്ചിരുന്ന ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചായിരുന്നു അപകടം.
ചികിത്സയിലിരിക്കെ ഇന്ന് വൈകുന്നേരം തളങ്കര മാലിക് ദീനാര്‍ ആശുപത്രിയിലായിരുന്നു അന്ത്യം. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റതിനെതുടര്‍ന്ന് ഒരു മാസത്തിലധികം മംഗളൂരിവിലെ ആശുപത്രിയിലും, തുടര്‍ന്ന് കാസര്‍കോട്ടെ വിവിധ സ്വകാര്യ ആശുപത്രികളിലും ചികിത്സയിലായിരുന്നു. സഹോദരങ്ങള്‍: മിസ്ഹബ്, അബ്ദുല്ല, ഫാത്തിമ (മൂവരും വിദ്യാര്‍ഥികള്‍, ആലംപാടി ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍).
A young man who was undergoing treatment died after being seriously injured in a bike accident.