മാനന്തവാടി: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. പിലാക്കാവ് ജെസിയിലെ പാലേട്ടിയില്‍ അബൂബക്കര്‍ (64) ആണ് മരിച്ചത്. മേയ് രണ്ടിന് മാനന്തവാടി പായോട് വെച്ച് ഓട്ടോറിക്ഷയും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മേപ്പാടി വിംസ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന അബൂബക്കറിനെ ആഴ്ചകള്‍ക്ക് മുമ്പ് വീട്ടിലേക്ക് മാറ്റിയിരുന്നു.തുടര്‍ന്ന് ഇന്നലെ മരണപ്പെടുകയായിരുന്നു. ഭാര്യ: ജമീല (ജെസി എസ്റ്റേറ്റ് തൊഴിലാളി). മക്കള്‍: ആദില, ആദില്‍, ആരിസ്.
The auto driver who was undergoing treatment died after being injured in a car accident.