പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമ്മിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമ്മിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.
Jul 15, 2023 09:19 PM | By shivesh

കൊട്ടിയൂർ : കേളകം പഞ്ചായത്തിലെ സുപ്രധാന പരിസ്ഥിതി വിനോദസഞ്ചാര മേഖലയായ പാലുകാച്ചി മലയിലേക്കുള്ള പാത തകർന്നടിഞ്ഞ് ഗതാഗതം ദുസ്സഹമായിട്ടും പുനർനിർമ്മിക്കാത്ത അധികൃതരുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്നു.

ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും  നിരവധി പേരാണ് പാലുകാച്ചി മലയിലെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ ഒഴുകിയെത്തുന്നത് . ഇതിൽ അടക്കാത്തോട് മുതൽ ശാന്തിഗിരി വരെയുള്ള 5 കിലോമീറ്റർ പാതയുടെ ഭൂരിഭാഗവും തകർന്ന് ഗർത്തങ്ങൾ ആയി കിടക്കുകയാണ്.

പാത അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണം എന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികൾ പൊതുമരാമത്ത് അധികൃതർക്ക് നിവേദനങ്ങൾ നൽകിയെങ്കിലും നടപടി ഉണ്ടായിട്ടില്ല. അപ്രധാന പാതകൾക്ക് കോടികൾ ചിലവിടുമ്പോഴാണ് കണ്ണൂരിൻ്റെ സുപ്രധാന വിനോദ സഞ്ചാര മേഖലയിലേക്കുള്ള പാത അവഗണിക്കപ്പെട്ടത്.

കൂടാതെ അടക്കാത്തോട് കേളകം പാതയുടെ വികസന പ്രവൃത്തികളും മുടങ്ങിയിട്ട് മാസങ്ങളായി. പാതകൾ ഗതാഗത യോഗ്യമല്ലാതായതോടെ മേഖലയിലെ വിനോദസഞ്ചാരമേഖലക്കും തിരിച്ചടിയായിട്ടുണ്ട്. അടിയന്തരമായി പാതകൾ പുനർനിർമ്മിച്ച് ഗതാഗതം സുഗമമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം .

kelakam kottiyoor palukachi mala Palukachi Hill

Next TV

Related Stories
കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

May 11, 2025 09:47 PM

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ മരിച്ചു

കീഴ്പ്പള്ളി വിയറ്റ്നാമിൽ വാഹനാപകടം; വനം വകുപ്പ് താത്കാലിക വാച്ചർ...

Read More >>
വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

May 11, 2025 08:54 PM

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക് ദാരുണാന്ത്യം

വടകരയിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് വൻ അപകടം: 4 പേർക്ക്...

Read More >>
കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

May 11, 2025 08:48 PM

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ 'പ്രക്കൂഴം'

കൊട്ടിയൂർ വൈശാഖ മഹോത്സവം 2025 : നാളെ...

Read More >>
കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

May 11, 2025 06:52 PM

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു

കണിച്ചാർ പഞ്ചായത്തിൽ കോട്ടക്കുന്ന് - ശങ്കരൻകുണ്ട് കോൺക്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു...

Read More >>
കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

May 11, 2025 04:58 PM

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ കണ്ടെത്തി

കാണാതായിട്ട് 4 ദിവസം, പരാതി നൽകി അന്വേഷണം പുരോ​ഗമിക്കവേ, മൃതദേഹം വിറകുപുരയിൽ ജീർണിച്ച നിലയിൽ...

Read More >>
അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

May 11, 2025 03:59 PM

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ മന്ത്രി

അൺഎയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനം; മുന്നറിയിപ്പുമായി വിദ്യാഭ്യാസ...

Read More >>
Top Stories