---
title: "നോക്കുകൂലി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി"
english_title: "The FIR was registered and an inquiry was ordered"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/13137/the-fir-was-registered-and-an-inquiry-was-ordered"
published_at: "2021-11-27T16:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61a211f47218b_images - 2021-11-27T163930.834.jpeg"
keywords: []
---

# നോക്കുകൂലി; എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ നിര്‍ദേശം നല്‍കി

> **Lead Summary:**  **തിരുവനന്തപുരം**: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

## Article Content

 **തിരുവനന്തപുരം**: നോക്കുകൂലി ആവശ്യപ്പെട്ടതായി പരാതി ലഭിച്ചാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്താന്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് ജില്ലാ പൊലീസ് മേധാവിമാര്‍ക്കു നിര്‍ദേശം നല്‍കി.

മുന്തിയ പരിഗണന നല്‍കി കേസ് അന്വേഷിച്ച്‌ കുറ്റപത്രം സമര്‍പ്പിക്കാനും നിര്‍ദശമുണ്ട്. സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍മാര്‍ അവസരത്തിനൊത്തുയര്‍ന്ന് പ്രവര്‍ത്തിച്ച്‌ പരാതിക്കാരുടെ ബുദ്ധിമുട്ടുകളും ചെയ്യാത്ത ജോലിക്ക് കൂലി നല്‍കേണ്ട അവസ്ഥയും ഒഴിവാക്കാന്‍ നടപടി സ്വീകരിക്കണം.

നോക്കുകൂലി സംബന്ധിച്ച കേസുകളില്‍ പിടിച്ചുപറിക്കും മറ്റു കുറ്റകൃത്യങ്ങള്‍ക്കുമുളള വകുപ്പുകള്‍ ഉള്‍പ്പെടുത്തി കേസ് രജിസ്റ്റര്‍ ചെയ്യണമെന്ന ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സംസ്ഥാന പൊലീസ് മേധാവി സര്‍ക്കുലര്‍ പുറപ്പെടുവിച്ചത്.

സംസ്ഥാനത്ത് 2018 മേയ് ഒന്നു മുതലാണ് നോക്കുകൂലി നിരോധിച്ചത്. ഉത്തരവ് പ്രാബല്യത്തില്‍ വന്നിട്ടും നടപ്പാകാത്തതില്‍ ഹൈക്കോടതി പലതവണ കടുത്ത ഭാഷയില്‍ വിമര്‍ശനമുന്നയിച്ചിരുന്നു. നോക്കുകൂലി നിരോധിച്ചിട്ടും നടപ്പായിട്ടില്ലെന്ന് ഇക്കഴിഞ്ഞ സെപ്റ്റംബറില്‍ ഹൈക്കോടതി നിരീക്ഷിച്ചിരുന്നു. സര്‍ക്കാര്‍ ഉത്തരവ് എന്തുകൊണ്ട് നടപ്പാവുന്നില്ലെന്ന് വ്യക്തമാക്കി വിശദീകരണം നല്‍കാന്‍ പൊലീസ് മേധാവിക്ക് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/13137/the-fir-was-registered-and-an-inquiry-was-ordered)