കൊട്ടിയൂർ : ഫോറസ്റ്റ് വാച്ചര്‍മാര്‍ നടത്തിവന്ന അനിശ്ചിത കാല പണിമുടക്ക് പിന്‍വലിച്ചു. കണ്ണൂര്‍ ഡി എഫ് ഒ യുമായി എഐടിയുസി നേതാക്കളുമായി നടത്തിയ ചര്‍ച്ചയില്‍ വാച്ചര്‍മാര്‍ ഉന്നയിച്ച ആവിശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പിന്‍ മേലാണ് പണിമുടക്ക് പിന്‍വലിച്ചത്.
താല്‍ക്കാലിക വാച്ചര്‍മാരുടെ ആറുമാസത്തെ കുടിശ്ശിക വേതനം അടിയന്തരമായി നല്‍കുക, വാച്ചര്‍മാരുടെ 2022ലെ ഫെസ്റ്റിവല്‍ അലവൻസ് അനുവദിക്കുക, യൂനിഫോം, റെയിൻ കോട്ട്, ബൂട്ട്, ഐഡന്റിറ്റി കാര്‍ഡ് മുതലായവ നല്‍കുക, ഓരോ മാസത്തെയും ശമ്ബളം തൊട്ടടുത്ത മാസം അഞ്ചാം തീയതിക്ക് മുന്നേ അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ജില്ലയിലെ വനം വാച്ചര്‍മാര്‍ അനിശ്ചിതകാല സമരം ആരംഭിച്ചത്.
The #forest #watchers' strike has been called off