---
title: "യുദ്ധവിരുദ്ധ റാലി നടത്തി"
english_title: "An anti-war rally was held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/137987/an-anti-war-rally-was-held"
published_at: "2023-08-10T19:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64d4e8cbdc4fc_aralam_school.jpg"
keywords: []
---

# യുദ്ധവിരുദ്ധ റാലി നടത്തി

> **Lead Summary:** **ഇരിട്ടി:** ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ കലാപ വിരുദ്ധ ചിന്തയുടെ സന്ദേശവുമായി ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധറാലി പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

## Article Content

**ഇരിട്ടി:** ഹിരോഷിമ നാഗസാക്കി ദിനാചരണത്തിൻ്റെ ഭാഗമായി വിദ്യാർത്ഥികളിൽ കലാപ വിരുദ്ധ ചിന്തയുടെ സന്ദേശവുമായി ആറളം ഗവ. ഹയർ സെക്കണ്ടറി സ്കൂൾ ജൂനിയർ റെഡ്ക്രോസിൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യുദ്ധവിരുദ്ധറാലി പിടിഎ പ്രസിഡണ്ട് പ്രേമദാസൻ കൊച്ചോത്ത് ഫ്ളാഗ് ഓഫ് ചെയ്തു.

പഞ്ചായത്ത് അംഗങ്ങളായ ഷീബ രവി,ഷൈൻ ബാബു, പ്രധാനാധ്യാപിക ഇൻ ചാർജ് ലിൻ്റു കുര്യൻ ,കൗൺസിലർ സക്കരിയ വിളക്കോട് , റീന ഫിലിപ്പ് , വിജയൻ വി വി , അനു ജോസ് എന്നിവർ നേതൃത്വം നൽകി.

ക്യാംപയിൻ്റ ഭാഗമായി യുദ്ധവിരുദ്ധ റാലി, ലഘൂലേഖ വിതരണം, പോസ്റ്റർ പ്രദർശനം, യുദ്ധവിരുദ്ധ പ്രതിജ്ഞ, യുദ്ധവിരുദ്ധ സന്ദേശം എന്നിവ നടന്നു. റീന ഫിലിപ്പ് പ്രതിജ്ഞാ വാചകം ചൊല്ലി ക്കൊടുത്തു. അജേഷ്,ലാവണ്യ, മഹേശ്വരി, പ്രസന്ന എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/137987/an-anti-war-rally-was-held)