പേരാവൂർ: തൊണ്ടിയിൽ സെന്റ് ജോൺസ് യുപി സ്കൂളിൽ നിപുണ്‍ ഭാരത് പഠനോപകരണ ശില്പശാല സംഘടിപ്പിച്ചു. സ്കൂൾ പ്രധാന അധ്യാപകൻ സോജൻ വർഗീസ് ശില്പശാല ഉദ്ഘാടനം ചെയ്തു.അധ്യാപകരായ സിസ്റ്റർ മോളി എ.കെ ,ബീന ജോസഫ് , ജിൻസി ജോസ് എന്നിവർ ശില്പശാലക്ക് നേതൃത്വം നൽകി.
നാലാം ക്ലാസിലെ കുട്ടികളുടെ ഇംഗ്ലീഷ് പാഠ്യപദ്ധതിയുമായി ബന്ധപ്പെട്ട പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ നിർമിക്കുന്ന ശില്പശാലയാണ് സ്കൂളിൽ നടന്നത്. നൂറിലധികം രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ഒരു അധ്യയ വർഷത്തേക്കുള്ള പഠനോപകരങ്ങളാണ് ശില്പശാലയുടെ ഭാഗമായി നിർമ്മിച്ചത്.
A learning tool workshop was organized at St. John's UP School in Thondi.