കണ്ണൂർ: ആദ്ധ്യാത്മിക സാഹിത്യ സാമൂഹിക സാംസ്കാരിക രംഗത്ത് സമഗ്ര സംഭാവനകൾ നൽകിയ വ്യക്തികൾക്കായി സനാതനധർമ്മ പഠനവേദിയായ ജ്യോതിർഗമയ കെ.പി.ശ്രീധരൻ നമ്പ്യാരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയ വാഗ്ദേവീപുരസ്കാരം മികച്ച അദ്ധ്യാത്മിക പ്രഭാഷകനും എഴുത്തുകാരനുമായ പി.എസ്.മോഹനൻ കൊട്ടിയൂരിന് സമ്മാനിച്ചു. ഞായറാഴ്ച കണ്ണാടിപ്പറമ്പ് ദേവസ്വം ഓഡിറ്റോറിയത്തിൽ വെച്ചു നടന്ന രാമായണ ജ്ഞാനയജ്ഞ വേദിയിൽ നാറാത്ത് കൈവല്യാശ്രമം മഠാധിപതി സ്വാമി കൈവല്യാനന്ദ സരസ്വതി പുരസ്കാരം നൽകി.
മലബാർ ദേവസ്വം കമ്മീഷണർ പി.നന്ദകുമാർ ഉദ്ഘാടനം ചെയ്തു. ഡോ. സത്യനാരായണൻ , പി.എസ്.മോഹനൻ, കൊട്ടിയൂർ എന്നിവർ രാമായണത്തെ അധികരിച്ച് പ്രഭാഷണങ്ങൾ നിർവ്വഹിച്ചു.
PS Mohanan received the Vagdevi award.